ഇനി പണി ബോളിവുഡിലേയ്ക്ക് ... അനുരാഗ് കശ്യപിനൊപ്പം ചിത്രം ചെയ്യാൻ ജോജു ജോർജ്

ആഷിഖ് അബുവിൻ്റെ റൈഫിൾ ക്ലബ്ബിലൂടെ മലയാളത്തിൽ അഭിനയ അരങ്ങേറ്റം നടത്തിയിരിക്കുകയാണ് ബോളിവുഡ് സംവിധായകനായ അനുരാഗ് കശ്യപ്. സൗത്ത് ഇന്ത്യൻ സിനിമകളെക്കുറിച്ച് വലിയ രീതിയിൽ സംസാരിക്കുന്ന ആളാണ് അനുരാഗ് കശ്യപ്. അടുത്തിടെ നടൻ ജോജു ജോർജിൻ്റെ ആദ്യ സംവിധാന സംരംഭമായ പണിയെയും പ്രശംസിച്ചിരുന്നു.

എന്നാൽ ഇപ്പോൾ ലഭിക്കുന്ന അഭ്യൂഹങ്ങൾ പ്രകാരം അനുരാഗ് കശ്യപ് അടുത്തതായി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിൽ ജോജു ജോർജ് നായകനാകും എന്നതാണ്. ഈ ചിത്രത്തിലൂടെ ആയിരിക്കും ജോജു ജോർജ്ജ് ബോളിവുഡിലേക്ക് ചുവടുവെക്കുന്നത്. ജോജുവിന്റെ അഭിനയ മികവിനുള്ള അംഗീകാരമായി ബോളിവുഡിലേക്കും ക്ഷണം ഇപ്പോള്‍ ലഭിച്ചിരിക്കുകയാണ്. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജോജു ജോർജ് ഈ കാര്യം വെളിപ്പെടുത്തിയത്.

“2025ൽ ഞാൻ ശരണ്‍ വേണുഗോപാല്‍ രചനയും സംവിധാനവും നിര്‍വഹിച്ച 'നാരായണീന്റെ മൂന്നാണ്മക്കള്‍' എന്ന സിനിമയാണ് ജോജു ജോര്‍ജിന്റേതായി ഏറ്റവും ഒടുവില്‍ തിയറ്ററുകളിലെത്തിയത്. പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു... ഞങ്ങൾ കഥ ചർച്ച ചെയ്തു... ഇതൊരു നല്ല തിരക്കഥയാണ്,” ജോജു ജോർജ് പറയുന്നു.

ബോളിവുഡിൽ എന്താണ് കുറവുള്ളതെന്ന് തനിക്ക് അറിയിലാണെന്നും, എന്നാൽ മലയാളം ഇൻഡസ്‌ട്രിയിൽ എല്ലാവരും കഠിനാധ്വാനത്തിലാണ്. എല്ലാ പുതുമുഖ സംവിധായകരും വളരെ കഠിനാധ്വാനം ചെയ്യുന്നു, അവർക്ക് നല്ല സിനിമകൾ ചെയ്യണം. അവർ പരിശ്രമിക്കുകയും നല്ല ഫലങ്ങൾ നേടുകയും ചെയ്യുന്നു എന്നും ജോജു ജോർജ് പറഞ്ഞു.

മലയാള ചലച്ചിത്ര വ്യവസായം, പ്രത്യേകിച്ച് 2024-ൽ, മഞ്ഞുമ്മൽ ബോയ്‌സ്,ആവേശം, പ്രേമലു, ബ്രഹ്മയുഗം തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങൾ നിരൂപകരുടെ അംഗീകാരവും പ്രേക്ഷകരുടെ ഇഷ്ടവും നേടിയെടുത്തു. ഹിന്ദി സംസാരിക്കുന്ന രാജ്യങ്ങളിൽ അംഗീകാരം നേടിയ ഏറ്റവും പുതിയ മലയാളം സിനിമ ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ആണ്.

ശരണ്‍ വേണുഗോപാല്‍ രചനയും സംവിധാനവും നിര്‍വഹിച്ച 'നാരായണീന്റെ മൂന്നാണ്മക്കള്‍' എന്ന സിനിമയാണ് ജോജു ജോര്‍ജിന്റേതായി ഏറ്റവും ഒടുവില്‍ തിയറ്ററുകളിലെത്തിയത്.

Related Articles
Next Story