ഇനി വരും വർഷങ്ങളിൽ രണ്ടു ചിത്രങ്ങൾ വീതം ഉണ്ടാകും... ആരാധകർക്ക് ഉറപ്പ് നൽകി സൂര്യ
നടിപ്പിൻ നായകൻ സൂര്യയുടെ ഒരു ചിത്രം തിയേറ്ററിൽ ഇറങ്ങി ഹിറ്റ് അടിച്ചിട്ട് ഇപ്പോൾ ഇപ്പോൾ കുറച്ചധികം വർഷങ്ങൾ ആയി.2022ൽ ആണ് സൂര്യയുടെ എതിർക്കും തുനിന്തവൻ എന്ന ചിത്രം തിയേറ്ററിൽ റിലീസ് ചെയ്തത്. എന്നാൽ ആ ചിത്രം മികച്ച വിജയം നേടിയില്ല. അതിനു ശേഷം ഈ വർഷമാണ് കങ്കുവ എന്ന ചിത്രവുമായി സൂര്യ എത്തിയത്. എന്നാൽ ചിത്രം കടുത്ത പരാജയങ്ങളും വിമർശങ്ങളും ആണ് നേടിയത്. ഇതോടെ കൂടി സൂര്യ എന്ന നടൻ അവസാനിച്ചു എന്ന് കരുതുന്നവർക്ക് തെറ്റി. കാരണം തമിഴിലെ ഹിറ്റ് സംവിധായകനായ കാർത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര്യ 44 , ആർ ജെ ബാലാജിയുടെ സൂര്യ 45 എന്നിവയാണ് എപ്പോൾ സൂര്യയുടെ പ്രഖ്യാപിച്ച ചിത്രങ്ങൾ. താരത്തിന്റെ മികച്ചൊരു തിരിച്ചുവരവാണ് ഇതിലൂടെ ആരാധകർ പ്രതീക്ഷിക്കുന്നത്.
എന്നാൽ ഇനി വരും വർഷങ്ങളിൽ തന്റെ രണ്ടു ചിത്രങ്ങൾ വീതം റിലീസ് ചെയ്യുമെന്ന് ആരാധകർക്ക് ഉറപ്പ് നൽകിയിരിക്കുകയാണ് സൂര്യ. ഇതോടെ സൂര്യ 44, സൂര്യ 45 എന്നി ചിത്രങ്ങൾ 2025ൽ എത്തുമെന്ന് പ്രതീഷിക്കാം. കൂടാതെ വെട്രിമാരന്റെ സംവിധാനത്തിൽ എത്തുന്ന വാടിവാസലും മറ്റൊരു പുതിയ ചിത്രവും 2026ൽ എത്തുമെന്ന് പ്രതീഷിക്കാം. വെട്രിമാരന്റെ സംവിധാനത്തിൽ വിജയ് സേതുപതി ,സൂരി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ വിടുതലൈ പാർട്ട് 2 ന്റെ റിലീസിന് ശേഷം വാടിവാസൽ ചിത്രീകരണം പുരോഗമിക്കും എന്ന് നേരത്തെ സംവിധായകൻ പറഞ്ഞിരുന്നു. ഇതിൽ പ്രകാരമാണ് ആരാധകരുടെ പ്രതീക്ഷ.