ഡിഎസ്പിയെ പിന്തള്ളി പുഷപയുടെ പശ്ചാത്തല സംഗീതമൊരുക്കാൻ ഇനി സാം സി.എസ്
ഡിഎസ്പിയെ മാറ്റിയത് കൃത്യസമയത്ത് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കാൻ സാധിക്കാത്തതിനാൽ
സംഗീതസംവിധായകൻ ദേവി ശ്രീ പ്രസാദ് കുറച്ചുകാലമായി അല്ലു അർജുൻ്റെ പുഷ്പ ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട ജോലികളിലായിരുന്നു. ആദ്യ ചിത്രമായ പുഷ്പ : ദി റൈസിലും സംഗീത സംവിധാനം നിർവഹിച്ചത് ദേവി ശ്രീ പ്രസാദ് ആയിരുന്നു. എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കുന്നതിൽ നിന്നും ദേവി ശ്രീ പ്രസാദിനെ നിർമ്മാതാക്കൾ മാറ്റിയതായുള്ള വാർത്തകളാണ് പുറത്തു വരുന്നത്. പകരം സംഗീത സംവിധായകൻ സാം സി എസ് പുഷ്പ 2-വിന്റെ പശ്ചാത്തല സംഗീതം ഒരുക്കും. നേരത്തെ ചിത്രത്തിന്റെ നിർമ്മാതാക്കൾ എസ് തമൻ,അൻജനീഷ് ലോകനാഥ്,സാം സി എസ് എന്നിവരെയെല്ലാം പശ്ചാത്തല സംഗീതമൊരുക്കാൻ സമീപിച്ചതായി ചില റിപ്പോർട്ടുകൾ നേരത്തെ സൂചിപ്പിച്ചിരുന്നു. കൃത്യസമയത്ത് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കാൻ സാധിക്കാത്തതിനാൽ ആണ് നിർമ്മാതാക്കൾ ഡിഎസ്പിയെ ഇതിൽ നിന്ന് മാറ്റിയത്.
ഇപ്പോൾ ഈ പ്രശ്നത്തിൽ ഡിഎസ്പി പ്രതികരിച്ചിരിക്കുകയാണ്. ചെന്നൈയിൽ നടന്ന പുഷ്പ 2ൻ്റെ പരിപാടിയിൽ സംസാരിക്കവെയാണ് ദേവി ശ്രീ പ്രസാദ് വിവാദ പരാമർശവുമായി രംഗത്തെത്തിയത്. നിർമ്മാതാവ് രവിശങ്കറിനെ അഭിസംബോധന ചെയ്ത് ഡിഎസ്പി പറഞ്ഞു, “രവി സർ, ഞാൻ കൃത്യസമയത്ത് പാട്ടോ പശ്ചാത്തല സംഗീതമോ നൽകിയില്ലെന്ന് പറഞ്ഞ് നിങ്ങൾ എന്നെ കുറ്റപ്പെടുത്തുകയാണ്. നിങ്ങൾ എന്നെ സ്നേഹിക്കുന്നുവെന്ന് എനിക്കറിയാം. സ്നേഹമുള്ളിടത്ത് പരാതികളും ഉണ്ടാകും. പക്ഷെ സ്നേഹത്തേക്കാൾ കൂടുതൽ പരാതികൾ താങ്കൾക്ക് എന്നെ കുറിച്ച് ഉണ്ടെന്ന് ഞാൻ കരുതുന്നു.
എന്നാൽ ഡിഎസ്‌പി ഇപ്പോഴും ചിത്രത്തിന്റെ ഭാഗമാണ്. ചിത്രത്തിൻ്റെ മറ്റ് നിരവധി ഗാനങ്ങൾ തയ്യാറാക്കിയത് ഡിഎസ്‌പി ആണ്. അല്ലു അർജുനും ശ്രീലീലയും അഭിനയിച്ച 'കിസ്‌സിക് 'എന്ന ചിത്രത്തിലെ ഡിഎസ്പിയുടെ ഏറ്റവും പുതിയ ട്രാക്ക്, റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെ ആണ് ഇത്തരമൊരു സംഭവം അരങ്ങേറുന്നത്.