എൻടിആർനീൽ ഡ്രാഗൺ : ടോവിനോ തോമസ്, ബിജു മേനോൻ കന്നഡ താരം രുക്മിണി വസന്തും

ജൂനിയർ എൻടിആറും സൂപ്പർ ഹിറ്റ് സംവിധായകൻ പ്രശാന്ത് നീലും ഒന്നിക്കുന്ന ചിത്രം ഡ്രാഗൺ ബിഗ് സ്‌ക്രീനുകളിൽ എത്താൻ ഒരുങ്ങുകയാണ്.എൻടിആർനീൽ എന്നാണ് ചിത്രത്തിന് ആദ്യം താത്കാലികമായി നൽകിയിരിക്കുന്ന പേര്.

റിപ്പോർട്ടുകൾ പ്രകാരം മലയാള താരങ്ങളായ ടോവിനോ തോമസ്, ബിജു മേനോനും കന്നഡ താരം രുക്മിണി വസന്ത് തുടങ്ങിയ അഭിനേതാക്കളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തും. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. എന്നാൽ, ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഔദ്യോഗിക അഭിനേതാക്കളുടെ പട്ടിക ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

2006-ൽ രണം , ഖതർനാക്ക് എന്നീ തെലുങ്ക് ചിത്രങ്ങളിൽ ബിജു മേനോൻ അഭിനയിച്ചിട്ടുണ്ട്. അഭ്യൂഹങ്ങൾ ശെരിയാണെങ്കിൽ ടോവിനോയും രുക്മിണി വസന്തും ഈ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. ചിത്രം ജനുവരി 16 ന് ചിത്രീകരണം ആരംഭിക്കും. 2026, ജനുവരി 9ന് ചിത്രം റിലീസ് ചെയ്യുമെന്നണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്.

കൊരട്ടാല ശിവ സംവിധാനം ചെയ്ത ദേവര: ഭാഗം 1 എന്ന ചിത്രത്തിലാണ് ജൂനിയർ എൻടിആർ അവസാനമായി പ്രധാന വേഷത്തിൽ അഭിനയിച്ചത്. ജാൻവി കപൂർ, സെയ്ഫ് അലി ഖാൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു

Related Articles
Next Story