എൽ 360 ന് പാക്കപ്പ്; ഫസ്റ്റ് ലുക്ക് ഉടനെ

മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിന്റെ എൽ 360. ചിത്രത്തിന് പേര് ഇതുവരെ നൽകിയിട്ടില്ല. അതിനാൽ തന്നെ താൽക്കാലികമായാണ് പേര് നൽകിയിരിക്കുന്നത്. മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആരാധകർ വൻ ആകാംക്ഷയോടെയാണ് കാത്തിരിക്കുകയാണ് ചിത്രത്തിന്റെ വരവിനായി. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്‌ഡേഷൻ പുറത്ത് വന്നിരിക്കുകയാണ്. മറ്റൊന്നുമല്ല ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി എന്നതാണ്. സംവിധായകൻ തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. 99 ദിവസത്തെ ചിത്രീകരണമാണ് ഇതോടെ അവസാനമായത്.

99 ദിവസങ്ങളിലെ ഫാൻ ബോയ് നിമിഷങ്ങൾ, എന്നാണ് ലൊക്കേഷനിൽ നിന്നുള്ള പാക്കപ്പ് ചിത്രങ്ങൾക്കൊപ്പം സോഷ്യൽ മീഡിയയിൽ അദ്ദേഹം കുറിച്ചിരിക്കുന്നത്. നവംബർ 1 ന് പുറത്തിറക്കാൻ തീരുമാനിച്ചിരുന്നെങ്കിലും എഡിറ്റർ നിഷാദിന്റെ മരണത്തെ തുടർന്ന് നവംബർ 8 ലേക്ക് ടൈറ്റിൽ അനൗൺസ്‌മെന്റ് മാറ്റുകയായിരുന്നു. ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകതയും കൂടിയുണ്ട്. 15 വർഷത്തിന് ശേഷം മോഹൻലാലും ശോഭനയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ശോഭനയാണ് സിനിമയിലെ നായിക.

ഷൺമുഖം എന്ന സാധാരണക്കാരനായ ഒരു ടാക്‌സി ഡ്രൈവറെയാണ് മോഹൻലാൽ ചിത്രത്തിൽ താരത്തിന്റെ കഥാപാത്രം. ഭാര്യയും മക്കളുമുള്ള അധ്വാനിയായ ഒരു ഡ്രൈവറാണ് ഷണ്മുഖം. കുടുംബത്തെ ഏറെ സ്‌നേഹിക്കുന്ന ഒരു കുട്ടംബനാഥൻ. നല്ല സുഹൃത് ബന്ധങ്ങളുള്ള, നാട്ടുകാരുടെ പ്രിയപ്പെട്ടവനായ ഒരു ടാക്‌സി ഡ്രൈവർ. ഇദ്ദേഹത്തിന്റെ ജീവിതം ഹൃദയസ്പർശിയായ രംഗങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.

കഴിഞ്ഞ ദിവസങ്ങളിൽ പകൽ എമ്പുരാനിൽ അഭിനയിച്ച മോഹൻലാൽ രാത്രിയിൽ തേനിയിൽ ചിത്രീകരണം നടന്നിരുന്ന എൽ 360 യുടെ ലൊക്കേഷനിൽ എത്തുകയായിരുന്നു. എൽ 360 യുടെ ചിത്രീകരണം പൂർത്തിയായതോടെ മോഹൻലാൽ വീണ്ടും എമ്പുരാനിൽ ജോയിൻ ചെയ്യും.

Related Articles
Next Story