കേരളത്തിലും പ്രേക്ഷക ശ്രദ്ധ നേടി പാൻ ഇന്ത്യൻ ചിത്രം "ക"; മികച്ച പ്രകടനവുമായി കിരൺ അബ്ബാവരവും തൻവി റാമും

തെലുങ്ക് യുവതാരം കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പ് കേരളത്തിൽ റിലീസിനെത്തിയത് നവംബർ 22 നാണ് . ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിച്ചത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്. ദീപാവലി റിലീസായി ഒക്ടോബർ 31 ന് തെലുങ്കിൽ റിലീസ് ചെയ്ത ചിത്രം അവിടെ ബ്ളോക്ക്ബസ്റ്റർ വിജയമാണ് നേടിയത്. ബോക്സ് ഓഫീസിൽ 50 കോടിയിലധികം ആഗോള കളക്ഷനും ചിത്രം നേടി. ഇപ്പോൾ കേരളത്തിലും മികച്ച പ്രേക്ഷക ശ്രദ്ധയാണ് ചിത്രം നേടുന്നത്. മിസ്‌റ്ററി ത്രില്ലറായ ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് നവാഗതരായ സുജിത്, സന്ദീപ് എന്നിവർ ചേർന്നാണ്. നായകനായ കിരൺ അബ്ബാവരത്തിന്റെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് പ്രേക്ഷക പ്രതികരണം. കിരണിനൊപ്പം മലയാളി നായികയായ തൻവി റാം കാഴ്ച വെച്ച പ്രകടനത്തിനും വലിയ കയ്യടി ലഭിക്കുന്നുണ്ട്.

കൃഷ്ണഗിരി എന്ന ഗ്രാമത്തിൻറെ പശ്‌ചാത്തലത്തിൽ നടക്കുന്ന ചില ദുരുഹമായ സംഭവവികാസങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. പ്രണയവും ഡ്രാമയും ആക്ഷനും സസ്‌പെൻസും കോർത്തിണക്കിയാണ് ചിത്രം കഥ പറഞ്ഞിരിക്കുന്നതെന്നത് കൊണ്ട് തന്നെ, എല്ലാത്തരം പ്രേക്ഷകരേയും ചിത്രം ആകർഷിക്കുന്നുണ്ട്. കിരൺ അബ്ബാവരത്തിന്റെ വമ്പൻ ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിലേക്ക് യുവാക്കളെ ആകർഷിക്കുന്ന ഏറ്റവും വലിയ ഘടകം. അഭിനയ വാസുദേവ് എന്ന പോസ്റ്റുമാൻ ആയാണ് കിരൺ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. മീറ്റർ, റൂൾസ് രഞ്ജൻ, വിനാരോ ഭാഗ്യമു വിഷ്ണു കഥ എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെ തെലുങ്കിൽ പ്രശസ്തനായ താരമാണ് കിരൺ അബ്ബാവരം.

തൻവി റാമിനൊപ്പം നയനി സരികയും ചിത്രത്തിലെ നായികാ വേഷം ചെയ്തിട്ടുണ്ട്. രാധ എന്ന കഥാപാത്രമായി തൻവി എത്തുമ്പോൾ നയനി അഭിനയിച്ചിരിക്കുന്നത് സത്യഭാമ എന്ന കഥാപാത്രമായാണ്. അച്യുത് കുമാർ, റെഡ്‌ഡിൻ കിങ്‌സ്‌ലി, അന്നപൂർണ, അജയ്, ശരണ്യ പ്രദീപ്, ബിന്ദു ചന്ദ്രമൗലി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ശ്രീ ചക്രാസ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ചിന്താ ഗോപാലകൃഷ്ണ റെഡ്ഡി ആണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലാണ് ചിത്രം ഒരുക്കിയത്. ഛായാഗ്രഹണം - വിശ്വാസ് ഡാനിയൽ, സതീഷ് റെഡ്ഡി മാസം, സംഗീതം - സാം സി എസ്, എഡിറ്റിംഗ് - ശ്രീ വര പ്രസാദ്, കലാ സംവിധാനം - സുധീർ മചാർല, വസ്ത്രാലങ്കാരം- അനുഷ പുഞ്ചല, മേക്കപ്പ്- കൊവ്വട രാമകൃഷ്ണ, ആക്ഷൻ- റിയൽ സതീഷ്, റാം കൃഷ്ണൻ, ഉയ്യാല ശങ്കർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ചൗഹാൻ, ലൈൻ പ്രൊഡക്ഷൻ - KA പ്രൊഡക്ഷൻ, സിഇഒ - രഹസ്യ ഗോരക്, പിആർഒ - ശബരി.

Related Articles
Next Story