മാതാപിതാക്കളുടെ വിവാഹമോചനം സാമ്പത്തിക സ്വാതന്ത്ര്യത്തിൻ്റെയും,ഒരു സ്ത്രീ സ്വതന്ത്രയായിരിക്കേണ്ടത്തിന്റെയും ആവശ്യകത തന്നെ പഠിപ്പിച്ചു : ശ്രുതി ഹസൻ

വേർപിരിഞ്ഞെങ്കിലും, സന്തോഷകരമായ സമയങ്ങളിൽ മാതാപിതാക്കൾ പങ്കിട്ട ബന്ധം താൻ വിലമതിക്കുന്നുവെന്ന് നടി പങ്കുവെച്ചു.

കമൽ ഹാസനും മുൻ ഭാര്യ സാരികയും തമ്മിൽ പിരിഞ്ഞതിനെ പറ്റി തുറഞ്ഞു പറഞ്ഞിരിക്കുകയാണ് മകൾ ശ്രുതി ഹസൻ. മാതാപിതാക്കൾ പിരിയുമ്പോൾ അത് കുട്ടികളെ എങ്ങനെ ബാധിക്കുന്നുവെന്നും ശ്രുതി ഹസൻ പങ്കുവെച്ചു.

1999 ൽ ആണ് കമൽ ഹാസനും സാരികയുംതമ്മിൽ വിവാഹം കഴുകുന്നത്. 2000ൽ ഇവർ വേർപിരിയാൻ തീരുമാനിക്കുകയും 2004ൽ ഇരുവരും നിയമപരമായി വിവാഹ ബന്ധം വേർപ്പെടുത്തുകയുമായിരുന്നു. ഒരു ചാനലുമായി നടത്തിയ അഭിമുഖത്തിൽ ആണ് ഈ കാര്യം ശ്രുതി ഹസൻ പറയുന്നത്.

മാതാപിതാക്കളുടെ വേർപിരിയൽ തന്നെ എങ്ങനെ ബാധിച്ചുവെന്നും വളരെ പ്രധാനപ്പെട്ട ഒരു പാഠം പഠിപ്പിച്ചുവെന്നും ശ്രുതി വെളിപ്പെടുത്തി.

''ഞാൻ വളരെ സുന്ദരമായ കുടുംബത്തിലാണ് ജനിച്ചത്. കലാമൂല്യമുള്ള, ബുദ്ധിശക്തിയുള്ള മാതാപിതാക്കൾ, ദൈവകൃപയാൽ ഒരുപാട് സുഖസൗകര്യങ്ങൾ. എന്നാൽ അതിൻ്റെ മറുവശവും ഞാൻ കണ്ടു. എൻ്റെ മാതാപിതാക്കൾ വേർപിരിഞ്ഞപ്പോൾ, എല്ലാം മാറി." എന്ന് ശ്രുതി ഹസൻ പറയുന്നു.

അതിനു ശേഷമാണ് താൻ സാമ്പത്തിക സ്വാതന്ത്ര്യത്തിൻ്റെയും വ്യക്തിത്വത്തെ ആശ്രയിച്ചുള്ള സ്വാതന്ത്ര്യത്തിൻ്റെയും മൂല്യം മനസ്സിലാക്കിയത്. പ്രത്യേകിച്ച് ഒരു മകളായിരിക്കുന്നതും അമ്മ വിവാഹ മോചനം നേടിയപ്പോഴും , ഒരു സ്ത്രീ സ്വതന്ത്രയായിരിക്കേണ്ടത് എന്തുകൊണ്ട് പ്രധാനമാണെന്നതിൻ്റെ ഒരു പ്രധാന പാഠം തന്നെ പഠിപ്പിച്ചു.

"പുരുഷന്മാരുടെ സ്വാതന്ത്ര്യം എങ്ങനെ മഹത്തായ ആഘോഷിക്കപ്പെടുന്നുവെന്ന് ഞങ്ങൾ എപ്പോഴും കാണുന്നുണ്ട്. 'ഞാൻ ഒരു സ്വതന്ത്ര ഫെമിനിസ്റ്റാണ്' എന്ന് പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്നും ഞാൻ പറയാൻ ആഗ്രഹിക്കുന്നു. 'എല്ലാ ദിവസവും ഇത് ചെയ്യേണ്ടതില്ല, ഇത് വളരെ നിശബ്ദമായ, 'കൈയ്യടിക്കാത്ത' യുദ്ധമാണ്, ശരിക്കും ഒരുപാട് സ്ത്രീകൾ ഈ ഒരു വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു, ഞങ്ങൾക്ക് വേണ്ടി അഭിനന്ദിക്കാൻ ആരുമില്ല, ഞങ്ങൾ അത് സ്വയം ചെയ്യണം, ഞങ്ങൾ എല്ലാ ദിവസവും ജീവിക്കണം, ഞങ്ങളുടെ ബില്ലുകൾ അടയ്ക്കണം, ഇത് ജീവിതത്തിൻ്റെ ഒരു സാധാരണ ഭാഗമാണ്,"ശ്രുതി ഹസൻ പറയുന്നു.

വേർപിരിഞ്ഞെങ്കിലും, സന്തോഷകരമായ സമയങ്ങളിൽ മാതാപിതാക്കൾ പങ്കിട്ട ബന്ധം താൻ വിലമതിക്കുന്നുവെന്ന് നടി പങ്കുവെച്ചു. തന്നെ സംബന്ധിച്ചിടത്തോളം, അവർ ഒരുമിച്ച് സന്തുഷ്ടരായിരിക്കുമ്പോൾ, താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരമായ ദമ്പതികൾ അവരായിരുന്നു. കാരണം അവർ ഒരുമിച്ച് ജോലി ചെയ്യാറുണ്ടായിരുന്നു, ഒരുമിച്ച് സെറ്റുകളിൽ പോകും, കുടുംബം മുഴുവൻ സിനിമയിൽ ആയിരുന്നു. താൻ കോസ്റ്റ്യൂം ഡിപ്പാർട്ട്‌മെൻ്റിലായിരുന്നു. തന്റെ സഹോദരി (അക്ഷര) എഡി (അസിസ്റ്റൻ്റ് ഡയറക്ടർ) ഡിപ്പാർട്ട്‌മെൻ്റിലായിരുന്നു. അങ്ങനെ ആർട് ഡിപ്പാർട്ട്‌മെൻ്റിൽ ജോലി ചെയ്തു. അങ്ങനെ എല്ലാം കൊണ്ടും തങ്ങളുടെ സിനിമാക്കാരുടെ കുടുംബമായിരുന്നു.

കമലും സരികയും വേർപിരിയാനുള്ള പ്രയാസകരമായ തീരുമാനമെടുത്തെങ്കിലും മാതാപിതാക്കളെന്ന നിലയിൽ അവർ പൂർണമായി പ്രതിജ്ഞാബദ്ധരാണെന്ന് ശ്രുതി ഹാസൻ പറഞ്ഞു. വ്യക്തിപരമായി, അവർ വളരെ കഴിവുള്ള രണ്ട് ആളുകളാണ്. അവർ ഇപ്പോഴും തന്റെ മാതാപിതാക്കളാണെന്നതിൽ തനിക് സന്തോഷമുണ്ട്. അവർ വെവ്വേറെ സന്തുഷ്ടരാണെങ്കിൽ, അത് നമുക്കും നല്ലതാണ് എന്ന് ശ്രുതി ഹസൻ പറയുന്നു.

Related Articles
Next Story