പ്രണയത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് പാർവ്വതി തിരുവോത്ത്
സിനിമക്കകത്തും പുറത്തും തന്റെ നിലപാടുകൾ കൊണ്ട് ശ്രേദ്ധേയ ആയ അഭിനയത്രിയാണ് പാർവ്വതി തിരുവോത്ത്. സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുകൾ ഉള്ള ആളാണ് ഈ കലാകാരി . അതുകൊണ്ട് തന്നെ താരത്തന്റെ അഭിപ്രായങ്ങളും നിരീക്ഷണങ്ങളുമെല്ലാം വളരെപെട്ടെന്ന് തന്നെ ചർച്ച ആകുന്നത് പതിവാണ്. ഇപ്പോഴിതാ തന്റെ റിലേഷൻഷിപ് സ്റ്റാറ്റസിനെക്കുറിച്ച് തുറന്നു സംസാരിച്ചിരിക്കുകയാണ് പാർവതി തിരുവോത്ത് . പ്രണയം ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോൾ സിംഗിൾ ആണെന്നാണ് താരം വെളിപ്പെടുത്തുന്നത് . സിനിമ രംഗത്ത് നടന്മാരുമായോ സംവിധായകരുമായോ അടുപ്പം ഉണ്ടയിട്ടില്ല എന്ന് പറയുന്ന താരം സിനിമ രംഗത്തെ ടെക്‌നീഷ്യൻസുമാരുമായി ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തുന്നു. ഡേറ്റിങ് ആപുകളിൽ താരത്തിന് പ്രൊഫൈൽ ഉണ്ട്. എന്നാൽ അവയോട് താല്പര്യമില്ലെന്നും ഒരാളെ നേരിട്ട് കണ്ട് മനസിലാക്കി പ്രണയിക്കുന്നതിനാണ് താൽപ്പര്യമെന്നുംമാണ് പറയുന്നത്.
ഞാൻ പ്രണയിച്ചിട്ടുണ്ട് . പക്ഷെ കുറെ നാളുകളായി സിംഗിളാണ്. മുൻ കാമുകന്മാരിൽ മിക്കവരുമായും സൗഹൃദം സൂക്ഷിക്കുന്നയാളാണ് ഞാൻ പലരുമായും ഞാൻ ഇപ്പോഴും സംസാരിക്കാറുണ്ട് . വളരെ അടുത്ത ബന്ധം പുലർത്തുന്നു എന്നല്ല, എങ്കിലും വല്ലപ്പോഴും വിളിച്ച്, നിനക്ക് സുഖമാണോ എന്ന് ചോദിക്കുന്നതിൽ തെറ്റില്ല. ഏതോ ഒരു കാലത്ത് ഞങ്ങൾ പരസ്പ്പരം സ്നേഹിച്ചിരുന്നവരാണ് . ഒരുമിച്ച് ജീവിക്കണം എന്ന് ആഗ്രഹിച്ചിരുന്നവരാണ്. അവർ സന്തോഷമായിരിക്കണമെന്ന് കരുതുന്നു. കാരണം ഞാൻ സന്തോഷവതിയാണ്. ഇങ്ങനെ പറഞ്ഞുകൊണ്ട് തന്റെ പ്രാണായാനുഭവങ്ങളെക്കുറിച്ച് പറയുന്ന താരം ചിലപ്പോഴൊക്കെ ഒറ്റപ്പെടൽ തോന്നാറുണ്ടെന്നും കെട്ടിപ്പിടിക്കാൻ തോന്നുന്ന ദിവസങ്ങളുണ്ടെന്നും മനുഷ്യരുടെ സ്പർശമില്ലാതെ നമ്മൾ കടന്ന് പോകുന്ന ദിവസങ്ങൾ ന്യായ രഹിതമാണെന്നും പറയുന്നു.
കൂടാതെ താരം കടന്നു പോയ മാനസികാവസ്ഥകളെ കുറിച്ചും ആ അവസ്‌ഥകളിൽ തനിക്ക് വേണ്ട പിന്തുണ നൽകി കൂടെ നിന്ന പ്രണയിതാവിനെക്കുറിച്ചും തുറന്നുപറയുന്നുണ്ട്. ഒരുപാട് ഭക്ഷണം കഴിക്കുന്ന ഒരു കുഴപ്പം പാർവ്വതിക്കുണ്ടായിരുന്നു. ദേഷ്യവും വിശപ്പും ഒരുമിച്ച് വരുന്നതുകൊണ്ടും വിശന്നാൽ ദേഷ്യം വരുന്നതുകൊണ്ടുമൊക്കെ താരം ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. ബോഡി ഡിഫോർമിയ അതിന്റെ പീക്കിൽ നിൽക്കുന്ന സമയമായിരുന്നു. ഒരുപാട് ഭക്ഷണം കഴിച്ചാൽ തടിവെച്ച് വൃത്തികേടാകുമോ എന്ന ഭയവും താരത്തിനുണ്ടായിരുന്നു. ആ സമയം താൻ ഡേറ്റ് ചെയ്തിരുന്ന ആൾ വളരെ നല്ല ആളായിരുന്നെന്നും അയാൾ ആ അവസ്ഥകളിൽ തന്റെ കൂടെ നിന്നെന്നുമാണ് പാർവ്വതി വെളിപ്പെടുത്തുന്നത്. ഭക്ഷണവുമായി ബന്ധപ്പെട്ട ദേഷ്യം ആ ബന്ധത്തെ മോശമാക്കിയെന്നും ആ ബന്ധം താൻ മോശമാക്കിയെന്ന് കുറച്ച് മാസങ്ങൾക്കു ശേഷം മനസിലായെന്നും പാർവ്വതി പറയുന്നു.
വളരെക്കാലത്തിനു ശേഷം ആ വ്യക്ത്തിയുമായി സംസാരിച്ചതിന്റെ അനുഭവവും താരം പങ്കു വാക്കുന്നുണ്ട്. അയാളോട് ക്ഷമ ചോദിച്ചെന്നും അതൊരുതരത്തിൽ ഒരു മുറിവുണക്കലാണെന്നും താരം പറയുന്നു. സ്വന്തം കാര്യം കുറച്ചുകൂടി ശ്രധിച്ചതിന് ശേഷം മാത്രമേ മറ്റൊരാളെ ജീവിതത്തിലേക്ക് കൊണ്ട് വരൂ എന്ന് പറയുന്ന താരം അല്ലെങ്കിൽ അവർ നേരിടേണ്ടി വരുന്ന വിഷമങ്ങളെക്കുറിച്ചു ആശങ്കപ്പെടുന്നുണ്ട്.