ആളുകൾ ചോദിക്കുന്നു 'ഇത് എന്തുവാ'? കങ്കുവയുടെ 'അലറലിനു' മറുപടിയുമായി റസൂൽ പൂക്കുട്ടി

ചിരുതൈ ശിവയുടെ സംവിധാനത്തിൽ സൂര്യ നായകനായി വമ്പൻ ഹൈപ്പിൽ എത്തിയ ചിത്രമാണ് കങ്കുവ. വലിയ ക്യാൻവാസിൽ 350 കോടിയിലേറെ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം നവംബർ 14ന് റിലീസ് ചെയ്തിരുന്നു. എന്നാൽ ചിത്രം കണ്ടിറങ്ങിയവർ എല്ലാവരും 'ഇത് എന്തുവാ?' എന്ന് ചോദിക്കുന്ന രീതിയിലായിരുന്നു പടം. ശിവയുടെ സ്ഥിരം 'പാസം' തന്നെയാണ് കങ്കുവയിലും. എന്നാലും തുടങ്ങും മുതൽ 'അലറലോഡ് അലറൽ' ആയിരുന്നു പടത്തിൽ. അതുകൊണ്ട് തന്നെ പടത്തിന്റെ സൗണ്ട് മിക്ക്സിങ്ങിനു വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു. പടം കണ്ടു ഇറങ്ങുന്നവർക്കെല്ലാം വലിയ രീതിയിലുള്ള തലവേദന ഒരുപാട് സൗണ്ട് കാരണം നേരിട്ടിരുന്നു. ഉച്ചത്തിലുള്ള സംഭാഷണങ്ങൾ, സംഗീതം എന്നിവയെല്ലാം പ്രേഷകരുടെ ചിത്രത്തെ പറ്റിയുള്ള അഭിപ്രായത്തിൽ ഉൾപ്പെടുന്നു.എന്നാൽ എപ്പോൾ അക്കാദമി ജേതാവുകൂടിയായ റസൂൽ പൂക്കുട്ടി കങ്കുവയുടെ അമിതമായ ശബ്ദത്തിന്റെ ചൊല്ലിയുള്ള വിമർശനങ്ങൾക്ക് തന്റെ നീരീക്ഷണത്തിലുള്ള മറുപടി നൽകിയിരിക്കുകയാണ്. ''തന്റെ ഒരു സുഹൃത്താണ് കങ്കുവയുടെ റീ -റെക്കോർഡിങ് ക്ലിപ്പ് അയച്ചുതന്നത്. യഥാർത്ഥത്തിൽ ആരെയാണ് കുറ്റപ്പെടുത്തേണ്ടത്? ചിത്രത്തിൽ സൗണ്ട് ചെയ്ത ആളെയോ, അതോ അവസാന നിമിഷത്തിൽ ആളുകളെ തൃപ്തിപ്പെടുത്താൻ ചെയ്ത എണ്ണമറ്റ പരിഹാരങ്ങളെയോ ? നിങ്ങളുടെ കാലുകൾ താഴ്ത്തിവെച്ചു കാര്യങ്ങൾ ഉച്ചത്തിൽ കൃത്യമായി പറയാൻ സമയമായിരിക്കുകയാണ്. പ്രേക്ഷകർക്ക് തലവേദനയുമായി പോയാൽ ഒരു സിനിമയ്ക്കും ആവർത്തന മൂല്യമുണ്ടാകില്ല '' എന്ന് തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിൽ റസൂൽ പൂക്കുട്ടി പറയുന്നു.

ചിത്രം കണ്ടിറങ്ങുന്ന നടിപ്പിന് നായകന്റെ ആരാധകർ പോലും തങ്ങൾക്ക് ഏറെ പ്രേതീക്ഷ നൽകിയ ചിത്രത്തിന്റെ ഈ ദുരവസ്ഥയെ പറ്റി വളരെ നിരാശയോടെയാണ് പ്രതികരിക്കുന്നത്. ചിത്രം കണ്ടുകൊണ്ടിരുന്നപ്പോൾ ബി.പികൂടിയെന്നും , മൈഗ്രൈൻ ഉണ്ടായെന്നും അതിലാണ് തിയേറ്റർ വിട്ടു ഇറങ്ങി പോയാലോന്ന് ആലോചിച്ചെന്നും ഒരു പ്രേക്ഷകൻ പ്രതികരിച്ചു.

എന്നാൽ ചിത്രത്തെപ്പറ്റി നടിയും സൂര്യയുടെ ഭാര്യയുമായ ജ്യോതിക സാമൂഹ്യമാധ്യമങ്ങളി പങ്കുവെച്ച കുറിപ്പ് ഇപ്പോൾ ശ്രെധ നേടുകയാണ്. താൻ സൂര്യയുടെ ഭാര്യയും അല്ലെന്നും ഒരു സിനിമ ആരാധികയായി ആണ് ചിത്രം കണ്ടെന്നും പറഞ്ഞു തുടങ്ങുന്ന കുറിപ്പിൽ ഗംഭീര അഭിപ്രായമാണ് ചിത്രത്തെപ്പറ്റി താരം നൽകുന്നത്. കൂടാതെ സൂര്യയുടെയും സംവിധായകൻ ശിവയുടെയും കഠിനാധ്വാനത്തെപ്പറ്റിയും താരം വാചാലയായി. സിനിമ ആരാധികയായി അല്ല പകരം ഒരു സ്നേഹനിധിയായ ഭാര്യയായി ആണ് റിവ്യൂ നൽകിയിരിക്കുന്നതെന്ന് പറഞ്ഞു നിരവധി ട്രോളുകൾ ഏറ്റുവാങ്ങുകയാണ് ഇപ്പോൾ തരം.


അതേസമയം കാർത്തിക് സുബ്ബരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'സൂര്യ 44' , കൂടാതെ ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ വരുന്ന 'സൂര്യ 45' എന്നീ രണ്ടു ചിത്രങ്ങളിലൂടെ നടിപ്പിൻ നായകന്റെ തിരിച്ചു വരവ് കാത്തിരിക്കുകയാണ് തമിഴകം.

Related Articles
Next Story