'പൈറേറ്റ്സ് ഓഫ് കരീബിയൻ' താരം തമയോ പെറി കൊല്ലപ്പെട്ടു

സ്രാവ് ആക്രമിക്കുന്നത് ചിലര്‍ കണ്ടിരുന്നു, അവരാണ് എമര്‍ജന്‍സി സര്‍വീസിനെ അറിച്ചത്.

'പൈറേറ്റ്സ് ഓഫ് കരീബിയൻ' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ തമയോ പെറി ഹവായിയിൽ കൊല്ലപ്പെട്ടു. 49 കാരനായ നടൻ ജൂൺ 23 ഞായറാഴ്ച ഉച്ചയ്ക്ക് ഗോട്ട് ദ്വീപിന് സമീപം സ്രാവിൻ്റെ ആക്രമണത്തിലാണ് മരണപ്പെട്ടത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. തമയോ പെറി ഒരു ലൈഫ് ഗാർഡും സർഫിംഗ് പരിശീലകനുമായിരുന്നു.

ഹവായി എമർജൻസി മെഡിക്കൽ സർസ്കൈ ന്യൂസ് അനുസരിച്ച് ഓഷ്യൻ സേഫ്റ്റി ലൈഫ് ഗാർഡും സർഫിംഗ് പരിശീലകനുമായ തമയോ പെറിയെ സ്രാവ് ആക്രമിക്കുന്നത് ചിലര്‍ കണ്ടിരുന്നു, അവരാണ് എമര്‍ജന്‍സി സര്‍വീസിനെ അറിച്ചത്. ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി കടലിൽ വീണുപോയ തമയോ പെറിയെ കരയ്ക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഇദ്ദേഹത്തിന്‍റെ ഒരു കൈ പൂര്‍ണ്ണമായും സ്രാവ് കടിച്ചെടുത്തിരുന്നുവെന്നാണ് ദൃസാക്ഷികള്‍ പറയുന്നത്. ഇത്തരം ഒരു സാഹചര്യം കണക്കിലെടുത്തു സുരക്ഷ ഉദ്യോഗസ്ഥർ ഗോട്ട് ദ്വീപ് തീര പ്രദേശത്ത് സ്രാവ് ആക്രമണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

'ബ്ലൂ ക്രഷ്', 'ചാർലീസ് ഏഞ്ചൽസ്: ഫുൾ ത്രോട്ടിൽ' എന്നീ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ഒരു നടൻ കൂടിയാണ് തമയോ പെറി. 2016 ല്‍ സിനിമ രംഗത്ത് നിന്നും തമയോ പിൻമാറിയിരുന്നു.

Athul
Athul  
Related Articles
Next Story