'ദയവു ചെയ്ത ഓർമ്മിപ്പിക്കല്ലേ പൊന്നേ '...നവ്യയ്ക്ക് പിറന്നാൾ സർപ്രൈസ് ഒരുക്കി ആരാധകർ

പിറന്നാൾ കേക്കിനകത്ത് ഒളിപ്പിച്ചു വെച്ച സമ്മാനത്തിന്റെ സർപ്രൈസിലാണ് നടി നവ്യ നായർ. ആരാധകർ നവ്യക്കായി ഒരുക്കിയ പിറന്നാൾ കേക്കിലാണ് സർപ്രൈസ് ഒളിച്ചു വെച്ചത്. രണ്ടു നിലയിലായി ഉള്ള കേക്കിന്റെ ഇടയിൽ ഒരു നർത്തകിയുടെ രൂപമാണ് ഒളിച്ചു വെച്ചത്. കേക്ക് മുറിക്കുന്നതിന്റെയും സർപ്രൈസ് കണ്ടു ഞെട്ടുന്നതിന്റെയും വീഡിയോ നവ്യ തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ''അങ്ങനെ ഈ വർഷത്തെ പിറന്നാളോട് കൂടി ഈ വർഷത്തെ പരുപാടി അവസാനിപ്പിക്കുന്നു. ഇനി നാല് വർഷത്തിൽ ഒരിക്കൽ മാത്രം. ദയവു ചെയ്ത ഓർമ്മിപ്പിക്കല്ലേ പൊന്നേ ...' എന്ന അടികുറിപ്പോടെയാണ് നവ്യ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

ഈ കേക്ക് തന്റെ വീട്ടുകാർ പ്ലാൻ ചെയ്തത് അല്ല. തന്റെ സിനിമകൾ കണ്ടും അല്ലാതെയും തന്നെ ഇഷ്ടപ്പെടുകയും തന്റെ സപ്പോർട്ടായി മാറുകയും ചെയ്ത പ്രിയപ്പെട്ടവർ സമ്മാനിച്ചതാണ്. ജാബിക്ക് പ്രത്യേകം നന്ദിയുണ്ട് , ഇപ്പോഴും എന്തെങ്കിലും പ്രത്യേകത ഒളിപ്പിച്ചുവെയ്ക്കുന്നതിൽ എന്നും താരം പോസ്റ്റിൽ പറയുന്നുണ്ട്.

പ്രിയപ്പെട്ടവർ നൽകിയ പിറന്നാൾ സമ്മാനങ്ങൾ തുറന്നു നോക്കുന്നതും, സർപ്രൈസ് ഒരുക്കാൻ കൂട്ടുനിന്ന മകനെ കെട്ടിപിടിക്കുന്നതും വിഡിയോയിൽ കാണാം.

നവ്യയുടെ ഡാൻസ് സ്കൂളായ മാതംഗിയിലും സൂര്യാ ഫെസ്റ്റിവലിലും വിദ്യാരംഭമായിരുന്നതിനാൽ പരിപാടികൾ എല്ലാം കഴിഞ്ഞു ഷീനത്തിലായിരുന്നു നവ്യ. അതുകൊണ്ട് പ്രിന്നാൽ ആഘോഷങ്ങൾ ഒന്നും വേണ്ടന്ന് പറഞ്ഞെങ്കിലും വീട്ടുകാരുൾപ്പെടെ ഈ സർപ്രൈസിന് കൂട്ട് നിൽക്കുകയായിരുന്നു.

Related Articles
Next Story