പ്രശാന്ത് നീൽ -ജൂനിയർ എൻ ടി ആർ ചിത്രത്തിന്റെ കഥാതന്തു പുറത്ത് ; ഇതാണ് കാരണം

പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ജൂനിയർ എൻടിആറിൻ്റെ പുതിയ ചിത്രം വാർത്തകളിൽ ഇടം നേടുകയാണ്. ചിത്രത്തിന്റെ കഥ പുറത്തുവന്നിരിക്കുകയാണ്.

ഹൃതിക് റോഷന്റെ ബോളിവുഡ് ചിത്രം വാർ 2ൻ്റെ ഷൂട്ടിംഗുമായി ജൂനിയർ എൻ ടി ആർ തിരക്കിലാണ്. അതിനു ശേഷം മാർച്ചിൽ പ്രശാന്ത് നീൽ ചിത്രത്തിൽ ജൂനിയർ എൻ ടി ആർ ചേരും.

റിപ്പോർട്ട് അനുസരിച്ച്, എൻടിആർ നീലിൻ്റെ ഇതിവൃത്തം തായ്‌ലൻഡിൻ്റെയും മ്യാൻമറിൻ്റെയും ഭാഗങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ഗോൾഡൻ ട്രയാംഗിൾ ഏരിയ ഭരിച്ചിരുന്ന, അറിയപ്പെടുന്ന ചൈനീസ് ഗുണ്ടാസംഘവും ഭയപ്പെട്ടിരുന്ന മാഫിയ ഡോണുമായ ഷാവോ വെയ്‌യുടെ യഥാർത്ഥ ജീവിത കഥാപാത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് കരുതപ്പെടുന്നു.

ജൂനിയർ എൻടിആറിന്റെ കഥാപാത്രത്തിലേക്ക് വരുമ്പോൾ, യുദ്ധം ചെയ്യുന്ന രണ്ട് ഗുണ്ടാ സംഘങ്ങളുടെ ക്രോസ്‌ഫയറിൽ കുടുങ്ങുന്ന മറ്റൊരു ശക്തനായ മാഫിയ ഡോണായി താരം എത്തും . എന്നാൽ ഇവ ഇപ്പോൾ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ മാത്രമാണ്.

ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ 2024 ഓഗസ്റ്റിൽ ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം പ്രശാന്ത് നീൽ സിനിമയുടെ ചിത്രീകരണത്തിൻ്റെ ആദ്യ ഘട്ടം ഹൈദരാബാദിൽ ആരംഭിച്ചു. ഒരു വലിയ ഒരു കൂട്ടം കലാകാരന്മാർ ഉൾപ്പെടുന്ന ഒരു ഹൈ-ഒക്ടെയ്ൻ സീക്വൻസ് ഷൂട്ട് ചെയ്യുന്നത് ആണ് പുറത്തു വന്നിരിക്കുന്നത്. ഒരു കലാപത്തിൻ്റെ രംഗമാണെന്ന് ഊഹിക്കപ്പെടുന്നു. വലിയ ജനക്കൂട്ടത്തിന് നിർദ്ദേശങ്ങൾ നൽകുന്നതിന് പ്രശാന്ത് കാറിൻ്റെ മുകളിൽ നിൽക്കുന്നത് കാണാൻ സാധിക്കും. സിനിമയുടെ അണിയറ പ്രവർത്തകർ ആ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പന്കു വെച്ചിരിക്കുന്നത്.

നേരത്തെ വന്ന വാർത്തയിൽ ജൂനിയർ എൻടിആർ നായകനാകുന്ന ചിത്രത്തിന് ഡ്രാഗൺ എന്ന ടൈറ്റിൽ ചെയ്യുന്നതിനെക്കുറിച്ചുള്ള വാർത്തകൾ ഉണ്ട്. എന്നാൽ ഇതും നിർമ്മാതാക്കൾ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Related Articles
Next Story