'രാഷ്ട്രീയ പ്രേവേശനമോ ,പബ്ലിസിറ്റി സ്റ്റണ്ടോ ?? ' നടൻ വിക്രാന്ത് മാസിയുടെ വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ ചർച്ചയുമായി സോഷ്യൽ മീഡിയ
കരിയറിന്റെ ഉയർന്ന സമയത് താരത്തിന്റെ ഈ തീരുമാനം ആരാധകരെ ഏറെ നിരാശപ്പെടുത്തിയിരിക്കുകയാണ്
ബോളിവുഡ് താരങ്ങളിൽ മികച്ചു നിൽക്കുന്ന നടനാണ് വിക്രാന് മാസി .ഹിന്ദി സീരിയലുകളിലൂടെ ആണ് വിക്രാന്ത് മാസി അഭിനയ രംഗത്തേയ്ക്ക് എത്തിയത്. പിന്നീട് 2015ൽ പുറത്തിറങ്ങിയ ലൂട്ടേര, ദിൽ ധഡക്കാനെ ദോ, 2017ൽ ഹാഫ് ഗേൾഫ്രണ്ട് എന്നി ചിത്രങ്ങളിലെ സഹ നടനായി സിനിമയിലെത്തിയ. സിനിമയിൽ എത്തിയപ്പോൾ ചെയ്ത കഥാപാത്രങ്ങൾ എല്ലാം ഒന്നിന് ഒന്നിന് മികച്ചതായിരുന്നു. സിനിമയിൽ എത്തിയപ്പോൾ ചെയ്ത കഥാപാത്രങ്ങൾ എല്ലാം ഒന്നിന് ഒന്നിന് മികച്ചതായിരുന്നു. 2017 ലെ എ ഡെത്ത് ഇൻ ഗുൻജി എന്ന സീരിസിൽ അന്ന് പ്രധാന കഥാപാത്രമായി വിക്രാന്ത് എത്തുന്നത്. അത് വിക്രാന്തിന്റെ സിനിമ ജീവിതത്തിന്റെ ഒരു വഴിത്തിരിവായ കഥാപാത്രമായിരുന്നു.പിന്നീട് ഹസീൻ ദിൽറുബ, 2024ൽ പുറത്തിറങ്ങിയ 12ത് ഫെയിൽ , സെക്ടർ 36 എന്നിവ വിക്രാന്തിന് നടനെന്ന നിലയിലും താരമെന്ന നിലയിലും നിരവധി നിരൂപക പ്രശംസയും കൂടുതൽ ജനപ്രിയതയും നേടി കൊടുത്തിരുന്നു. ഗോവയിൽ വെച്ച് നടന്ന അന്താരാഷ്ട ചലിച്ചത്ര മേളയിൽ ബെസ്റ്റ് പേഴ്സണാലിറ്റി അവാർഡും കഴിഞ്ഞ ദിവസം വിക്രാന്ത് ഏറ്റു വാങ്ങിയിരുന്നു.
എന്നാൽ അഭിനയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു വിക്രാന്ത് മാസി സിനിമ പ്രീമികളെ ഒന്നടങ്കം ഞെട്ടിച്ച വാർത്തയായിരുന്നു. എന്ന് രാവിലെയാണ് താരം ഈ കാര്യം തന്റെ സ്മൂഹ്യ മാധ്യമങ്ങളിലൂടെ തൻ്റെ അവസാന രണ്ട് സിനിമകൾ 2025ൽ പുറത്തിറങ്ങുമെന്ന് വിക്രാന്ത് പറഞ്ഞു. കൂടാതെ അഭിനയത്തിൽ നിന്നും പിൻവാങ്ങുകയാണെന്നും , അച്ഛൻ ,ഭർത്താവ്, മകൻ എന്നിങ്ങനെ തന്റെ കുടുംബത്തോടൊപ്പം ചെലവിടാൻ പോകുന്നുന്നു എന്നാണ് വിക്രാന്ത് സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നത്.എന്നാൽ താരത്തിന്റെ ഈ തീരുമാനം ആരാധകരെ ഏറെ ഞെട്ടിച്ചിരിക്കുകയാണ്.
പ്രഖ്യാപനം ഒരു ഇടവേളയ്ക്ക് വേണ്ടിയാണെന്നും താരം വിരമിക്കലല്ലെന്നും ആണ് സാമൂഹ്യമാധ്യമങ്ങളിൽ ആരാധകർ പറയുന്നത്. താരം കുറിപ്പിൽ 'ഇപ്പോൾ' എന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. അതിനർത്ഥം മടങ്ങി വരുമെന്നാണ് എന്നാണു ആരാധകർ വാദിക്കുന്നത്. എന്നാലും ക്യാരിയറിന്റെ ഉയർന്ന സമയത് താരത്തിന്റെ ഈ തീരുമാനം അവരെ ഏറെ നിരാശപ്പെടുത്തിയിരിക്കുകയാണ്.
അതേസമയം വിക്രാന്തിന്റെ ഈ തീരുമാനത്തെ അനുകൂലിക്കുന്ന ആരാധകരും ഉണ്ട്. ഇത്തരമൊരു തീരുമാനം എടുത്ത നടന്റെ ധീരതയെ പ്രശംസിക്കുന്നവും കൂട്ടത്തിൽ ഉണ്ട്.ഏതെങ്കിലും ബ്രാൻഡിൻ്റെയോ സിനിമയുടെയോ പബ്ലിസിറ്റി സ്റ്റണ്ടായിരിക്കണം എന്നാണ് ചിലർ പറയുന്നത്. എന്നാൽ വ്യത്യസ്തമായ ചില അഭിപ്രായങ്ങൾ മുന്നോട്ട് വെയ്ക്കുന്നവരും ഉണ്ട്. വിക്രാന്ത് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് അതിൽ ഒരു കമന്റ്. അതുകൊണ്ടാണ് അഭിനയം വിടുന്നതെന്ന് ശെരി വെയ്ക്കുകയാണ് ചിലർ.