രജനിക്കൊപ്പം കൂലിയിൽ പൂജ ഹെഡ്ഗെ ; സുപ്രധാന അപ്ഡേറ്റുമായി സണ്‍ പിക്‌ചേഴ്‌സ്

ഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജ് - രജനികാന്ത് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കൂലിയിൽ പൂജ ഹെഡ്ഗെയും. ചിത്രവുമായി ബന്ധപ്പെട്ട ഓരോ അപ്‌ഡേറ്റുകളും വലിയ ആവേശത്തോടെയാണ് ആരാധകര്‍ വരവേൽക്കുന്നത്. നേരത്തെ ചിത്രത്തിൽ താരം ഉണ്ടെന്നും ഒരു ഡാൻസ് നമ്പറിൽ ആണ് എത്തുന്നതെന്നുമുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഈ കാര്യം അണിയറ പ്രവർത്തകർ സ്ഥിതീകരിച്ചിരിക്കുകയാണ്. നാളെ ഇതുമായി ബന്ധപ്പെട്ട 11 മണിക്കാണ് ആ ബിഗ് റിവീല്‍ നടക്കുക എന്ന് സണ്‍ പിക്‌ചേഴ്‌സാണ് അറിയിച്ചിരിക്കുന്നത്. ചിത്രത്തിലെ ഡാന്‍സ് നമ്പര്‍ ആയിരിക്കും നാളെ റിലീസ് ചെയ്യുന്നതെന്നാണ് ഇതില്‍ നിന്നും ലഭിക്കുന്ന സൂചന.

തിളങ്ങുന്ന ചുവന്ന ഗൗൺ ധരിച്ച് അടിപൊളി ഡാൻസ് മൂവ്മെന്റിൽ നിൽക്കുന്ന പൂജയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് അണിയറ പ്രവർത്തകർ ഈ കാര്യം പങ്കുവെച്ചത്.

നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, രജനികാന്തിനൊപ്പം ഒരു പ്രത്യേക ഡാൻസ് നമ്പരിൽ പൂജാ ഹെഗ്‌ഡെ കൂലിയുടെ താരനിരയിലേക്ക് പ്രവേശിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.ചെന്നൈയില്‍ കൂറ്റന്‍ കപ്പലിലാണ് ഗാനചിത്രീകരണം നടാതെന്നും ചിത്രീകരണ രംഗങ്ങള്‍ ചോരാതിരിക്കാന്‍ ശക്തമായ സുരക്ഷാക്രമീകരണങ്ങളോടെയാണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത് എന്നും നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ജനികാന്തിനെ കൂടാതെ നാഗാർജുന അക്കിനേനി, സത്യരാജ്, ശ്രുതി ഹാസൻ, ഷൗബിൻ ഷാഹിർ, ഉപേന്ദ്ര തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

ബോളിവുഡ് നടൻ ആമിർ ഖാനും ചിത്രത്തിൽ ഒരു പ്രത്യേക അതിഥി വേഷം ചെയ്യനുണ്ട് എന്ന അഭ്യൂഹങ്ങളും നില നിൽക്കുന്നുണ്ട്. സിനിമയുടെ റിലീസ് തീയതിയെക്കുറിച്ച് പറയുമ്പോൾ, നിർമ്മാതാക്കൾ ഔദ്യോഗിക തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ആക്ഷൻ ത്രില്ലർ 2025 ഓഗസ്റ്റിൽ സ്‌ക്രീനുകളിൽ എത്തിയേക്കുമെന്ന് കരുതപ്പെടുന്നു. അതോടൊപ്പം, ലോകേഷിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് 2025 മാർച്ചിൽ കൂലിയുടെ ആദ്യ ടീസർ റിലീസ് ചെയ്യുമെന്ന് അഭ്യൂഹമുണ്ട്.

Related Articles
Next Story