സീതാരാമം സംവിധായകനൊപ്പം പ്രഭാസിന്റെ പ്രണയ ചിത്രം ഒരുങ്ങുന്നു.

പാൻ-ഇന്ത്യൻ താരം പ്രഭാസും സീതാരാമൻ എന്ന ചിത്രത്തിന്റെ സംവിധായൻ ഹനു രാഘവപുടിയും ഒന്നിക്കുന്ന പീരിയോഡിക് ചിത്രം ഇപ്പോൾ തരംഗമായി കൊണ്ടിരിക്കുകയാണ്. ഹനു രാഘവപുടിയുടെ ഒപ്പമുള്ള പ്രഭാസിന്റെ ആദ്യ ചിത്രമാണിത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചതായി ആണ് റിപ്പോർട്ടുകൾ. ചിത്രത്തിൻ്റെ മറ്റു വിവരങ്ങളും ബജറ്റിനെയും കുറിച്ചുള്ള നിരവധി റിപ്പോർട്ടുകൾ നേരത്തെ ചോർന്നിരുന്നു. ഇപ്പോൾ, സെറ്റിൻ്റെയും വിൻ്റേജ് കാറുകളുടെയും ബസുകളുടെയും ചിത്രങ്ങളുടെ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 1930കളിൽ സുഭാഷ് ചന്ദ്രബോസിനെ തടവിലാക്കിയ ഹൈദരാബാദിലെ അലിപൂർ ജയിലിൽ വെച്ചാണ് ചിത്രീകരണം നടക്കുന്നതെന്നാണ് സൂചന. താൽക്കാലികമായി ഫൗജി എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം രണ്ടാം ലോക മഹായുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ഒരു പീരിയോഡിക് റൊമാൻ്റിക് ഡ്രാമയാണെന്നാണ് റിപ്പോർട്ടുകൾ . മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിക്കുന്ന ചിത്രത്തിൽ പട്ടാളക്കാരൻ്റെ വേഷത്തിലാണ് പ്രഭാസ് എത്തുന്നത്. ഇമാൻ വെള്ളാനിയാണ് നായികയായി എത്തുന്നത് എന്നാണ് സൂചന.

ചിത്രത്തിൻ്റെ സംഗീതം വിശാൽ ചന്ദ്രശേഖർ നിർവഹിക്കും. എഡിറ്റിംഗ് കോത്തഗിരി വെങ്കിടേശ്വര റാവു നിർവ്വഹിക്കും. ഛായാഗ്രഹണം സുദീപ് ചാറ്റർജി കൈകാര്യം ചെയ്യുന്നു. 400 കോടി രൂപ മുതൽ മുടക്കിൽ ആണ് ചിത്രം ഒരുങ്ങുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. നേരത്തെ, ചിത്രത്തിന്റെ പോസ്റ്റർ വന്നിരുന്നു.

Related Articles
Next Story