റൗഡി ബേബിക്കൊപ്പം ചുവടു വെച്ചു പ്രഭുദേവ : വൈറലായി വീഡിയോ

ചെന്നൈയിൽ നടന്ന സംഗീത പരിപാടിയിൽ ധനുഷിൻ്റെയും പ്രഭുദേവയുടെയും അപ്രതീക്ഷിത പ്രകടനം ഇപ്പോൾ വൈറലായിരിക്കുകയാണ്.കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന പ്രഭുദേവയുടെ വൈബ് ലൈവ് ഇൻ ഡാൻസ് കൺസേർട്ട് അവിസ്മരണീയമായ സംഭവമായിരുന്നു. ധനുഷ് ഉൾപ്പെടെയുള്ള നിരവധി താരങ്ങൾ നൃത്തം അവതരിപ്പിച്ചപ്പോൾ താരം തൻ്റെ നൃത്ത വൈദഗ്ധ്യം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ചു. ധനുഷും പ്രഭുദേവയും മാരി 2വിലെ റൗഡി ബേബി ഗാനത്തിന് ചുവടു വയ്ക്കുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
വീഡിയോയിൽ, പ്രഭുദേവയ്‌ക്കൊപ്പം പ്രകടനത്തിനായി അവതാരകൻ ധനുഷിനെ വേദിയിലേക്ക് ക്ഷണിക്കുന്നു. റൗഡി ബേബി ഗാനം എത്തിയപ്പോൾ ധനുഷ് പെട്ടെന്ന് പ്രഭുദേവയുമായി ചുവടുകൾ വച്ചു. ചിത്രത്തിൽ ഈ നൃത്തം ചിട്ടപ്പെടുത്തിയത് പ്രഭുദേവയായിരുന്നു. സായി പല്ലവിയായിരുന്നു ചിത്രത്തിൽ നായിക. യൂട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഗാനവും . റൗഡി ബേബി ആയിരുന്നു.
പരിപാടിയുടെ മറ്റൊരു വീഡിയോയിൽ പ്രഭുദേവ തൻ്റെ പ്രകടനത്തിനിടയിൽ എസ് ജെ സൂര്യയ്ക്കും വടിവേലുവിനുമൊപ്പം നൃത്തം ചെയ്യുന്നതായി കാണാം.
പ്രഭുദേവയുടെ പരുപാടിയിൽ നൂറിലധികം നർത്തകരും നിരവധി സെലിബ്രിറ്റി പ്രകടനങ്ങളും ഉള്ള ഒരു ഗംഭീര കാഴ്ചയായിരുന്നു.
അതേസമയം, പരിപാടിക്ക് മുന്നോടിയായി നടി ശ്രുതി ഡാങ്കെ പ്രഭുദേവയുടെ പരിപാടിയിൽ നിന്നും പിന്മാറിയിരുന്നു . ഫെബ്രുവരി 20 ന്, താരം ഇതിൽ നിരാശ പ്രകടിപ്പിച്ചുകൊണ്ട് ഒരു സോഷ്യൽ മീഡിയ പോസ്റ്റ് പങ്കിട്ടിരുന്നു . വിവേചനം നേരിടുന്നതും വ്യാജ വാഗ്ദാനങ്ങളും പരിപാടിയുടെ ക്രിയേറ്റീവ് ടീമിന്റെ അനാദരവും ചൂണ്ടിക്കാട്ടിയായിരുന്നു ഇവൻ്റിൻ്റെ ഭാഗമാകാതിരിക്കാനുള്ള കാരണമെന്ന് ശ്രുതി ചൂണ്ടിക്കാട്ടി. എന്നാൽ പ്രഭുദേവയ്ക്ക് ഈ കാര്യത്തിൽ യാതൊരു പങ്കില്ലെന്നും നടി ശ്രുതി ഡാങ്കെ പറയുന്നു. തൻ്റെ പുറത്തുകടക്കലിന് തീർച്ചയായും പ്രഭുദേവയെ ഉദ്ദേശിച്ചല്ലെന്നും താൻ അദ്ദേഹത്തിന്റെ വലിയ ആരാധികയാണെന്നും താരം വ്യക്തമാക്കിയിരുന്നു.
“പ്രഭുദേവയുടെ പരുപാടിയിൽ എന്നെ കാണുമെന്ന് പ്രതീക്ഷിച്ചിരുന്ന എൻ്റെ എല്ലാ ആരാധകർക്കും ഷോയിൽ ഞാൻ പങ്കെടുക്കുന്നില്ല എന്ന് തീരുമാനിച്ചതിൽ അതിയായ ദുഃഖമുണ്ട്. ഈ തീരുമാനം ഒരു തരത്തിലും പ്രഭുദേവ സാറിനെ ഉദ്ദേശിച്ചുള്ളതല്ല-ഞാൻ അദ്ദേഹത്തിൻ്റെ ഒരു വലിയ ആരാധികയാണ്. വിവേചനത്തിനും ചായ്‌വുകൾക്കും വേണ്ടി നിലകൊള്ളാൻ കഴിയില്ല. '' സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ താരം പറയുന്നു.
ചുരുങ്ങിയ സമയത്തിനുള്ളിൽ ഇൻറർനെറ്റിൽ ഉടനീളം ഈ കുറിപ്പ് വൈറൽ ആയി. തൻ്റെ അവകാശങ്ങൾ അപഹരിക്കപ്പെട്ടുവെന്ന് ശ്രുതിക്ക് എങ്ങനെ തോന്നിയെന്നും നിറവേറ്റപ്പെടാത്ത വാഗ്ദാനങ്ങൾ കൈകാര്യം ചെയ്യാനാണ് താരം ഉദ്ദേശിച്ചതെന്നും പറയുന്നു. തമിഴ്, തെലുങ്ക്, മലയാളം സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള ഡാങ്കെ, തന്റെ അവകാശങ്ങൾ നിഷേധിക്കപ്പെട്ടുവെന്ന് പങ്കുവെച്ചു. വർഷങ്ങളായി വ്യവസായത്തിൽ ചെലവഴിച്ചിട്ടും, അർഹമായതിന് വേണ്ടി "പോരാടേണ്ടി വന്നു" എന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.