ഡ്രാഗന്റെ വിജയത്തിന് ശേഷം അമീർഖാനൊപ്പം ചിത്രം പങ്കുവെച്ച് പ്രദീപ് രംഗനാഥൻ.

പുതിയ റിലീസ് ചെയ്ത തൻ്റെ ചിത്രമായ ഡ്രാഗണിൻ്റെ വിജയത്തിൻ്റെ തിരക്കിലാണ് സംവിധയകനും നടനുമായ പ്രദീപ് രംഗനാഥൻ. ലോകമെമ്പാടുമുള്ള പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. അതിനിടയിൽ താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറലാകുകയാണ്. ബോളിവുഡ് താരം ആമിർ ഖാനൊപ്പമുള്ള സന്തോഷകരമായ ഫോട്ടോയാണ് പ്രദീപ് രംഗനാഥൻ പങ്കുവെച്ചിരിക്കുന്നത്.
ജീവിതം പ്രവചനാതീതമാണെന്ന് എന്ന കുറിപ്പോടെയാണ് പ്രദീപ് രംഗനാഥൻ പോസ്റ്റ് പങ്കുവെച്ചത് . ആമിർ ഖാൻ്റെ അത്ഭുതകരമായ വാക്കുകൾക്ക് നന്ദി പറയുകയും ജീവിതകാലം മുഴുവൻ അവരെ വിലമതിക്കുകയും ചെയ്യുമെന്നും താരം കുറിച്ച്.
"ജീവിതം പ്രവചനാതീതമാണ്, ഞാൻ എപ്പോഴും പറയുന്നതുപോലെ...നിങ്ങളുടെ അത്ഭുതകരമായ വാക്കുകൾക്ക് നന്ദി ആമിർഖാൻ സർ . ജീവിതകാലം മുഴുവൻ അത് വിലമതിക്കുന്നു;'' തരാം കുറിച്ചു.അടുത്തിടെ സംവിധായകൻ എസ്.ശങ്കറും പ്രദീപ് രംഗനാഥന്റെ ഡ്രാഗണിനെ അഭിനന്ദിക്കുകയും മനോഹരമായ സിനിമ എന്ന് പറയുകയും ചെയ്‌തിരുന്നു. അശ്വതിൻ്റെ എഴുത്തിനെ അദ്ദേഹം പ്രശംസിക്കുകയും ഓരോ കഥാപാത്രത്തിനും സമ്പൂർണ യാത്രയുണ്ടെന്ന്പറയുകയും ചെയ്തിരുന്നു.
അശ്വത് മാരിമുത്തു സംവിധാനം ചെയ്ത ഡ്രാഗണിൽ രാഗവൻ "ഡ്രാഗൺ" ധനപാലായി പ്രദീപ് രംഗനാഥൻ എത്തുന്നത്. കീർത്തി ദീപക്കായി അനുപമ പരമേശ്വരൻ കയാടു ലോഹർ പല്ലവിയാണ് എത്തുന്നു. ചിത്രത്തിൽ മയിൽവാഹനൻ എന്ന കഥാപാത്രത്തെ ആണ് മിഷ്‌കിൻ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ഗൗതം വാസുദേവ് മേനോൻ വലെ കുമാറായി പ്രത്യക്ഷപ്പെടുന്നുണ്ട് .
പ്രദർശനം തുടരുന്ന ചിത്രം മികച്ച അഭിപ്രയമാണ് നേടുന്നത്. ഇതോടെ തമിഴ് സിനിമയിലെ പുതിയ താരമായി പ്രദീപ് രംഗനാഥൻ മാറുകയാണ്. രവി മോഹൻ നായകനായ കോമാളി ആണ് പ്രദീപ് രംഗനാഥൻ സംവിധാനം ചെയ്ത ചിത്രം. ചിത്രത്തിന്റെ വിജയത്തിന് ശേഷം ലവ് ടുഡേ എന്ന സിനിമയും താരം സംവിധാനം ചെയ്തിരുന്നു. ഇതിൽ പ്രദീപ് തന്നെയായിരുന്നു നായകൻ.