ബ്രഹ്മയുഗത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാൽ നായകൻ

കഴിഞ്ഞ വർഷം ഏറെ ചർച്ചചെയ്യപ്പെട്ട ഒരു ചിത്രമായിരുന്നു രാഹുൽ സദാശിവൻ സംവിധാനം ചെയ്ത് മമ്മൂട്ടി, അർജുൻ അശോകൻ , സിദ്ധാർഥ് ഭരതൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ 'ബ്രഹ്മയുഗം'. ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം തന്റെ അടുത്ത ചിത്രത്തിൽ പ്രണവ് മോഹൻലാൽ പ്രധാന വേഷം ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് രാഹുൽ സദാശിവൻ ഇപ്പോൾ. ഹൊറർ ത്രില്ലെർ ചിത്രത്തിനായി ആയി ഇരുവരും ഒന്നിക്കുന്നതെന്നാണ് രാഹുൽ സദാശിവൻ പറഞ്ഞു. റിപ്പോർട്ടുകൾ പ്രകാരം ചിത്രം 40 ദിവസം ഷൂട്ടിംഗ് നടക്കുന്ന ചിത്രം ഈ വർഷം ഫെബ്രുവരിയിൽ ആരംഭിക്കും.അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് ഈ കാര്യം രാഹുൽ സദാശിവൻ പങ്കുവെച്ചത്.

2013 ൽ റെഡ് റൈൻ എന്ന ചിത്രത്തിലൂടെയാണ് രാഹുൽ സദാശിവൻ സംവിധാന രംഗത്തേയ്ക്ക് എത്തിയത്. എന്നാൽ ഈ ചിത്രം വലിയ രീതിയിൽ സ്രെധിക്കപ്പെട്ടിരുന്നില്ല. അതിനു ശേഷം 2022ൽ ഭൂതകാലം എന്ന സൈക്കോളജിക്കൽ ഹൊറർ ചിത്രമായി ആണ് രാഹുൽ സദാശിവൻ എത്തുന്നത്. നദി രേവതി ഷൈൻ നിഗം എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം ഗംഭീര നിരൂപക പ്രശംസ നേടിയിരുന്നു. അതിനു ശേഷം എത്തിയ മൂന്നാമത്തെ സംവിധാന ചിത്രമായിരുന്നു ബ്രഹ്മയുഗം. 2024ൽ എത്തിയ ചിത്രം ബ്ലാക്ക് ആൻഡ് വൈറ്റിൽ ആയിരുന്നു എത്തിയത്. നിരവധി നിരൂപക പ്രശംസ ചിത്രം നേടിയെടുക്കുകയും 2024ലെ ഹിറ്റ് ലിസ്റ്റിലേക്ക് എത്തുകയും ചെയ്തിരുന്നു.

Related Articles
Next Story