അജിത്തിന്റെ അടുത്ത ചിത്രത്തിൽ പ്രസന്നയും ;സോഷ്യൽ മീഡിയയിൽ സന്തോഷം പങ്കുവെച്ച് താരം

തമിഴ് സൂപ്പർസ്റ്റാർ അജിത് കുമാറിൻ്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 63മത് ചിത്രമാണ് 'ഗുഡ് ബാഡ് അഗ്ലി'. ആക്ഷൻ കോമഡി ജേർണറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധായകൻ അധിക് രവിചന്ദ്രനാണ്. തൃഷയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് തമിഴ് നടൻ പ്രസന്ന ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നു. വ്യഴാഴ്ച ആണ് ഇതിനെ പറ്റി സ്ഥിരീകരിച്ചകൊണ്ട് പ്രസന്ന സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. അജിത്തിനൊപ്പം അഭിനയിച്ചതിൻ്റെ സന്തോഷം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രസന്ന, താൻ കാത്തിരുന്ന കരിയറിലെ നാഴികക്കല്ലായി ഇതിനെ കാണുന്നു എന്നും പറയുന്നു. മങ്കാത്ത മുതൽ അജിത്തിന്റെ ഓരോ ചിത്രങ്ങൾ അനൗൺസ് ചെയ്യുമ്പോളും താൻ ആ ചിത്രങ്ങളുടെ എല്ലാം ഭാഗമാകുന്നെ സ്വപ്നം കണ്ടിരുന്നെന്നും പ്രസന്ന പോസ്റ്റിൽ പറയുന്നു. മുൻ അജിത്ത് ചിത്രങ്ങളിൽ നിന്ന് നഷ്‌ടമായ അവസരങ്ങളെക്കുറിച്ചും ഏറെക്കാലമായി ഊഹിച്ചിരുന്ന ആരാധകരിൽ നിന്നുള്ള പ്രതീക്ഷകളെക്കുറിച്ചും പ്രസന്ന പോസ്റ്റിൽ പറയുന്നു.2025 ജനുവരിയിൽ ചിത്രം തിയേറ്ററിൽ റിലീസാകുമെന്നാണ് അണിയറ പ്രവർത്തകർ അറിയുക്കുന്നത്

Related Articles
Next Story