പരിഹാസ ചിരിയുമായി പ്രയാഗ മാർട്ടിൻ : ലഹരി കേസിലെ നടിയുടെ മറുപടി ചർച്ചയാകുന്നു.

ലഹരി കേസിലെ പ്രതിയും ഗുണ്ടാ നേതാവുമായ ഓം പ്രകാശിന്റെ അറസ്റ്റിനെ തുടർന്ന് വാർത്തയിൽ നിറയുന്ന താരങ്ങളാണ് പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും. കൊച്ചിയിൽ ഡിജെ പാർട്ടിക്കിടെ അറസ്റ്റിലായ ഗുണ്ട നേതാവ് ഓം പ്രകാശിന്റെയും കൂട്ടാളി ഷിഹാസിന്റെയും ബോൾഗാട്ടിയിലെ ഹോട്ടൽ ർറോമിൽ പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും എത്തിയെന്ന് പോലീസ് ചോദ്യം ചെയ്യലിൽ കണ്ടെത്തിയിരുന്നു. താരങ്ങൾക്ക് ലഹരി കേസിൽ ബന്ധമുണ്ടോയെന്നു സംശയങ്ങൾ ഉയരുന്ന ഈ സാഹചര്യത്തിൽ നടി പ്രയാഗ മാർട്ടിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി എപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രെദ്ധ നേടുകയാണ്. 'ഹ ഹഹ ഹ ഹിഹിഹി ഹുഹുഹു ' എന്നെഴുതിയ ഒരു ബോർഡാണ് തരാം ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്. ലഹരി കേസിലെ ആരോപണങ്ങൾക്ക് പ്രയാഗയുടെ മറുപടി എന്ന രീതിയിൽ ആണ് സ്റ്റോറി എപ്പോൾ വൈറലാകുന്നത്.സംഭവത്തെ പറ്റി നടൻ ശ്രീനാഥ് ഭാസി ഇതുവരെയും പ്രതികരിച്ചിട്ടില്ല. അതേസമയം ആരോപണത്തെ പൂർണമായും നിഷേധിച്ചുക്കൊണ്ട് പ്രയാഗയുടെ അമ്മ ജിജി പ്രതികരണം നൽകിയിരുന്നു. തന്റെ മകൾക്ക് ഇതിൽ ഒരു പങ്കുമില്ലെന്നും, പ്രേയാഗയുമായി എപ്പോൾ ഈ വിഷയത്തെ കുറിച്ച് സംസാരിച്ചുന്നു, മകൾക്ക് ഇതിനെ കുറിച്ച് ഒന്നും തന്നെ അറിയില്ലെന്നുമാണ് പ്രയാഗയുടെ അമ്മ മാധ്യമങ്ങളോട് നടത്തിയ പ്രതികരണം. എന്നാൽ തങ്ങൾക്കെതിരെ വന്ന ആരോപണങ്ങൾക്ക് എതിരെ ഇതുവരെയും പ്രയാഗ മാർട്ടിനോ ശ്രീനാഥ് ഭാസിയോ പരസ്യമായ ഒരു പ്രതികരണങ്ങളും നടത്തിയിട്ടില്ല.

കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ഡിജെ പാർട്ടി കാണാൻ എത്തിയതായിരുന്നു തിരുവനന്തപുരം കേന്ദ്രികരിച്ചു ഗുണ്ടാ പ്രവർത്തനങ്ങൾ നടത്തുന്ന ഓം പ്രകാശും കൂട്ടാളി ഷിഹാസും. പോലീസ് തങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്ന് അറിഞ്ഞത് കൊണ്ട് ബോബി ചലപതി എന്ന പേരിൽ ആയിരുന്നു ഇരുവരും ഹോട്ടലിൽ മൂന്ന് റൂം എടുത്തിരുന്നത്. എന്നാൽ മരട് പോലീസിന്റെ അന്വേഷണത്തെ ഹോട്ടൽ റൂമിൽ നിന്ന് 8 കുപ്പി മദ്യവും കൊകൈനെ ഉപയോഗിച്ചതിന്റെ അവശിഷ്ടവും പോലീസിന് ലഭിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ഓം പ്രകാശിനെയും ഷിഹാസിനെയും പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് രണ്ടു സിനിമ താരങ്ങൾ ഉൾപ്പെടെ 20 ഓളം പേര് ഹോട്ടൽ റൂം സന്ദർശിച്ചിട്ടുണ്ടോയെന്ന് പോലീസ് കണ്ടെത്തിയത്. ഇതിനെ പറ്റി കൂടുതൽ അറിയാൻ ചോദ്യം ചെയ്യണമെന്നു കോടതിയിൽ ആവിശ്യപെട്ടെങ്കിലും ഇരുവർക്കും ഇന്നലെ ജാമ്യം നൽകുകയായിരുന്നു. ലഹരി കച്ചവടിനായി അരിക്കാം ഇവർ കൊച്ചിയിൽ എത്തിയതെന്നാണ് പോലീസ് നിഗമനം . എന്നാൽ സിനിമ താരങ്ങൾക്ക് ലഹരി മാഫിയയായും ഗുണ്ടാ തലവനുമായ ഓം പ്രകാശുമായി എന്താണ് ബന്ധം എന്ന് അനേഷിക്കാനായും റൂമിൽ എത്തിയ മറ്റു ആളുകളുടെ കേസിലെ ബന്ധം അറിയാനും ഇവരെ ചോദ്യം ചെയ്യണമെന്ന ആവിശ്യത്തെ അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്

Related Articles
Next Story