മലയാള സിനിമ ഞെട്ടാൻ തയ്യാറായിക്കോളു... ഐഡന്റിറ്റിയുടെ അവസാന 40 മിനുട്ട് ഇതുവരെ കാണാത്ത പശ്ചാത്തലത്തിൽ

അഖിൽ പോൾ അനസ് ഖാൻ എന്നിവർ സംവിധാനം ചെയ്ത് ടോവിനോ തോമസ് നായകനാകുന്ന ഏറ്റവും പുതിയ ആക്ഷൻ ത്രില്ലെർ ചിത്രമാണ് ഐഡന്റിറ്റി. പേര് പോലെ തന്നെ ഒരു വ്യക്തിയുടെ ഐഡന്റിറ്റി തേടിയുള്ള ആന്വേഷണമാണ് ചിത്രത്തിന്റെ ടീസറിൽ നിന്നും വ്യക്തം ആകുന്നത്. തെന്നിന്ധ്യൻ താരങ്ങളായ തൃഷ കൃഷ്ണനും വിനയ് റായും ബോളിവുഡ് താരം മന്ദിര ബേദിയും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു.ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നു. ആക്ഷൻ ത്രില്ലെർ ജേർണറിൽ എത്തുന്ന ചിത്രം സെഞ്ചുറി ഫിലിംസും രാഗം മൂവീസും ചേർന്നാണ് നിർമ്മിക്കുന്നത്. ജയ്ക്ക്സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. 2025 ജനുവരിയിൽ റിലീസാകാൻ പോകുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടൻ ടോവിനോ തോമസും സംവിധായകനായ അഖിൽ പോളും.

ചിത്രത്തിന്റെ അവസാനത്തെ 40 മിനിറ്റിൽ ഒരുക്കിയിരിക്കുന്നത് ഇതുവരെ മലയാള സിനിമയിൽ കാണാത്ത പശ്ചാത്തലത്തിൽ ആണെന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകർ. പ്രേക്ഷകർക്ക് ഇതൊരു പുതിയ അനുഭവമായിരിക്കും എന്നും സംവിധായകർ പറയുന്നു.

''ഇൻവെസ്റ്റിഗേഷൻ ചിത്രമെന്നതിലുപരി ഐഡന്റിറ്റിയിൽ ആക്ഷനും ഇമോഷനും പ്രാധാന്യം ഉണ്ട്. ചിത്രത്തിന്റെ അവസാന 40 മിനുട്ടിൽ മലയാളത്തിൽ ഇതുവരെ കണ്ട് പരിചിതമല്ലാത്ത ഒരു കഥ സന്ദർഭത്തിലൂടെയാണ് കടന്നു പോകുന്നത് ''എന്ന് സംവിധായകൻ അഖിൽ പോൾ പറയുന്നു. അതിനോടൊപ്പം തന്നെ ചിത്രത്തിൽ പുതിയ കുറച്ച് ഐഡിയകൾ ഉണ്ട്. ഐഡന്റിറ്റിയിൽ മറ്റൊരു ചിത്രത്തിന്റെയും സ്വാധീനം ഉണ്ടായിട്ടില്ല. അതിനോടൊപ്പം തന്നെ മറ്റൊരു ചിത്രത്തിന്റെയോ തുടർച്ചയുമല്ല. ചിത്രത്തിൽ ഉള്ളത് യഥാർത്ഥ കോൺടെന്റ് ആണെന്നും സംവിധായകൻ അഖിൽ പോൾ പറയുന്നു.

2020 ടോവിനോ നായകനായ ഫോറൻസിക് എന്ന സിനിമ സംവിധാനം ചെയ്തതും അഖിൽ പോലും അനസ് ഖാനും ആയിരുന്നു. എന്നാൽ ഫോറൻസിക്കുമായി താരതമ്യപ്പെടുത്തുകയാണെങ്കിൽ കുറച്ചു കൂടി ആക്ഷൻ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് ഐഡന്റിറ്റി. സിനിമയിലെ ആക്ഷന് അതിന്റേതായ പ്രത്യേകതകളുമുണ്ട്. അതുകൊണ്ടാണ് പുറത്തുനിന്ന് 'ജവാൻ' പോലുള്ള സിനിമകളിൽ വർക്ക് ചെയ്ത യാനിക് ബെൻ എന്ന സ്റ്റണ്ട് ഡയറക്ടറെ കൊണ്ടുവന്നതെന്നും അഖിൽ പോൾ പറഞ്ഞു.

Related Articles
Next Story