റെക്കോർഡ് തുകയിൽ രാം ചരൺ ചിത്രം 'ഗെയിം ചെയ്ഞ്ചർ' ഒടിടി അവകാശം സ്വന്തമാക്കി പ്രൈം വീഡിയോസ്
സാറ്റലൈറ്റ് അവകാശങ്ങൾ വാങ്ങിയിരിക്കുന്നത് ZEE 5 ചാനലാണ്
ശങ്കറിന്റെ സംവിധാനത്തിൽ മെഗാ പവർ സ്റ്റാർ രാം ചാരൻ നായകനാകുന്ന പൊളിറ്റിക്കൽ ആക്ഷൻ ചിത്രമാണ് 'ഗെയിം ചെയ്ഞ്ചർ'. തമിഴിലെ പ്രമുഖ സംവിധായകനായ കാർത്തിക്ക് സുബ്ബരാജ് ആണ് ചിത്രത്തിന്റെ കഥ. ബോളിവുഡ് സൂപ്പർ നായിക കിയാര അദ്വാനിയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ശ്രീ വെങ്കിടേശ്വര ക്രീഷൻസും സീ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം ഈ വർഷം ഡിസംബറിൽ ക്രിസ്മസിന് റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം അണിയറ പ്രവർത്തകർ അറിയിച്ചത്. എന്നാൽ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോഴും പൂർത്തിയാകാത്തതുകൊണ്ട് ചിത്രം 2025 ജനുവരിയിലേക്ക് റിലീസ് മാറ്റുകയായിരുന്നു. എന്നാൽ ചിത്രത്തിന്റെ ഒ ടി ടി അവകാശത്തിനെ പറ്റിയുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്.ഗെയിം ചേഞ്ചറിൻ്റെ ഒ ടി ടി അവകാശങ്ങൾ വലിയ തുകയ്ക്ക് വിറ്റുപോയതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. 160 കോടി രൂപയ്ക്കാണ് ഗെയിം ചാഞ്ചറിന്റെ ഓ ടി ടി അവകാശം ആമസോൺ പ്രൈം വീഡിയോസ് വാങ്ങിയിരിക്കുന്നത്. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശങ്ങൾ വാങ്ങിയിരിക്കുന്നത് ZEE 5 ചാനലാണ്. എന്നാലും നിലവിലെ രാം ചരണിന്റെ മാർക്കറ്റ് താരതമ്യ ചെയ്യുമ്പോൾ ഈ തുക കുറവാണെന്ന തരത്തിലുള്ള അഭിപ്രായങ്ങളും ഉയരുനുണ്ട്. രാജമൗലിയുടെ RRR എന്ന ചിത്രം ഇറങ്ങുന്നതിനു മൂന്ന് വർഷം മുന്നെയായിരുന്നു 'ഗെയിം ചെയ്ഞ്ചർ' വേണ്ടി കരാർ ഒപ്പുവെച്ചത്. RRR നു ശേഷം രാം ചരണിന്റെ താരം മൂല്യം ഉയർന്നിരുന്നു. താരത്തിന് കൂടുതൽ തരത്തിലുള്ള അന്താരാഷ്ട്ര അംഗീകാരം ലഭിച്ചിരുന്നു.
അഴിമതി ഭരണത്തിനെതിരെയുള്ള ഒരു IAS ഓഫീസറിന്റെ പോരാട്ടമാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ രാം ചരൺ അച്ഛനായും മകനുമായി ഇരട്ട വേഷത്തിലാണ് എത്തുന്നത്. തമനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. മലയാളിയെ ഷമീർ മുഹമ്മദാണ് ചിത്രത്തിന്റെ എഡിറ്റിങ്ങ് കൈകാര്യം ചെയ്യുന്നത്. 400 കോടി ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.