ഫുട്ബാളിൽ നിക്ഷേപം നടത്താനൊരുങ്ങി പൃഥ്വിരാജ്

പൃഥ്വിരാജിന്റെ വരവോടെ കൂടുതൽ താരങ്ങൾ കായിക മേഖലയില്‍ നിക്ഷേപം നടത്താന്‍ തയാറാകുമെന്നാണ് വിലയിരുത്തല്‍.

ഒരു നടനെന്ന നിലയിൽ പൃഥ്വിരാജ് തന്റെ കഴിവ് തെളിയിച്ചു. ആടുജീവിതത്തിലൂടെ അത് ഒന്നുടെ മുറുക്കി. ബിസ്സിനെസ്സ് രംഗത്തും അദ്ദേഹം തന്റെ കാണിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഇതാ ഫുട്ബാളിൽ നിക്ഷേപം നടത്താനൊരുങ്ങിയിരിക്കുകയാണ് പൃഥ്വിരാജ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) മാതൃകയില്‍ ആരംഭിക്കുന്ന സൂപ്പര്‍ ലീഗ് കേരളയിലെ ടീമിന്റെ ഓഹരികള്‍ സ്വന്തമാക്കാനുള്ള ഒരുക്കത്തിൽ ആണ് പൃഥ്വിരാജ്.

പൃഥ്വിരാജിന്റെ വരവോടെ കൂടുതൽ താരങ്ങൾ കായിക മേഖലയില്‍ നിക്ഷേപം നടത്താന്‍ തയാറാകുമെന്നാണ് വിലയിരുത്തല്‍. സൂപ്പര്‍ ലീഗ് കേരളയില്‍ പങ്കെടുക്കുന്ന ആറ് ക്ലബുകളിലൊന്നാണ് തൃശൂര്‍ റോര്‍സ് എഫ്.സി. ഓസ്‌ട്രേലിയന്‍ ലീഗില്‍ കളിക്കുന്ന ബ്രിസ്‌ബെയ്ന്‍ റോര്‍സ് എഫ്.സിയുടെ ചെയര്‍മാനും സി.ഇ.ഒയുമായ കാസ് പടാഫ്ത ആണ് ടീമിന്റെ ഫ്രാഞ്ചൈസി സ്വന്തമാക്കിയത്. മാഗ്നസ് സ്‌പോര്‍ട്‌സ്, നുസീം ടെക്‌നോളജീസ് എന്നീ കമ്പനികളാണ് ടീമിന്റെ മറ്റ് ഓഹരിയുടമകള്‍.

പൃഥ്വിരാജ് കൂടി വരുന്നതോടെ വലിയ ഫാന്‍ബേസ് ഉണ്ടാക്കിയെടുക്കാന്‍ ഇത് സഹായിക്കും. സച്ചിൻ തെണ്ടുല്‍ക്കറിന്റെ വരവാണ് കേരള ബ്ലാസ്റ്റേഴ്‌സിന് ഇത്രയധികം ആരാധകരുണ്ടാകാൻ കാരണം എന്നും വിലയിരുത്തൽ ഉണ്ട്. അതുകൊണ്ട് തന്നെ പൃഥ്വിരാജിന്റെ ഈ വരവ് കൂടുതൽ ജനപ്രീതി കിട്ടാൻ സഹായിക്കും.

Athul
Athul  
Related Articles
Next Story