രാജമൗലി- മഹേഷ് ബാബു ചിത്രത്തിൽ നായികയായി പ്രിയങ്ക ചോപ്ര; 2025 ഏപ്രിലിൽ ചിത്രീകരണം ആരംഭിക്കും
നീണ്ട 6 വർഷങ്ങൾക്ക് ശേഷം പ്രിയങ്ക ചോപ്ര ഇന്ത്യൻ ചലച്ചിത്രമേഖലയിലേക്ക് എത്തുന്നത്.
ബാഹുബലിക്കും ആർആർആറിനും ശേഷം എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോൾ. തെലുങ്ക് താരം മഹേഷ് ബാബു നായകനായി എത്തുന്ന ചിത്രത്തിൽ പ്രിയങ്ക ചോപ്ര നായിക ആയി എത്തുമെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
എന്നാൽ എപ്പോൾ കിട്ടുന്ന പുതിയ റിപ്പോർട്ടുകൾ പ്രകാരം താരം ചിത്രത്തിൽ നായികയായി എത്തും. ഇതോടു കൂടി ഇന്ത്യൻ സിനിമയിലേക്കുള്ള പ്രിയങ്ക ചോപ്രയുടെ തിരിച്ചുവരവ് കൂടെയായിരിക്കും ചിത്രം അടയാളപ്പെടുത്തുക.
ചിത്രത്തിന്റെ രചനയുടെ അവസാന ഘട്ടത്തിലാണ് രാജമൗലിയുടെ അച്ഛൻ വിജയേന്ദ്ര പ്രസാദ്.2025 ഏപ്രിലിൽ തിയറ്ററുകളിലെത്താൻ ഒരുങ്ങുകയാണ് ചിത്രം. പാൻ ഇന്ത്യൻ തലത്തിൽ ഒരുങ്ങ്ഫുന്ന, ഇന്ത്യയിലെ ഏറ്റവും കൂടുതൽ ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ ആഗോള സാന്നിധ്യമുള്ള ഒരു താരം തന്നെ നായികയായി എത്തണമെന്ന് സംവിധായകൻ രാജമൗലി ചിത്രത്തിന്റെ നിർമ്മാതാവുമായ ഉള്ള ചർച്ചയിൽ വ്യക്തമാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ആണ് പ്രിയങ്കയെ ചിത്രത്തിലേക്ക് സമീപിക്കുന്നത്.
നീണ്ട 6 വർഷങ്ങൾക്ക് ശേഷം പ്രിയങ്ക ചോപ്ര ഇന്ത്യൻ ചലച്ചിത്രമേഖലയിലേക്ക് എത്തുന്നത്. ദി സ്കൈ ഈസ് പിങ്ക് എന്ന ചിത്രത്തിലാണ് പ്രിയങ്ക അവസാനമായി അഭിനയിച്ചത്.
മഹേഷ് ബാബുവിനൊപ്പമുള്ള രാജമൗലി ചിത്രം 2026 അവസാനം വരെ ചിത്രീകരിക്കും. 2027 ൽ വലിയ തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ചിത്രത്തിനായി ഒരു ഗ്ലോബൽ സ്റ്റുഡിയോയുമായി സഹകരിക്കാൻ ചലച്ചിത്ര നിർമ്മാതാവ് ചർച്ചകൾ നടത്തിവരുന്നു. കഴിഞ്ഞ ഒരു വർഷമായി ഡിസ്നിയും സോണിയും ആയുള്ള ചർച്ചകൾ നടന്നു വരുകയാണ് . ഇന്ത്യയിലെയും യുഎസിലെയും ആഫ്രിക്കൻ കാടുകളിലെയും സ്റ്റുഡിയോകളിലാവും സിനിമയുടെ ചിത്രീകരണം.