പ്രിയങ്ക ചോപ്ര ഹൈദരാബാദിൽ ; രാജമൗലി ചിത്രത്തിൽ അഭിനയിക്കാൻ തരാം എത്തുമോ?

എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എസ്എസ്എംബി 29. മഹേഷ് ബാബു നായകനായി എത്തുന്ന ചിത്രത്തിൽ പ്രിയങ്ക ചോപ്ര ജോനാസ് നായികയായി എത്തുന്നു എന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ താരം അടുത്തിടെ ഹൈദരാബാദ് വിമാനത്താവളത്തിൽ എത്തിയത് ഈ അഭ്യൂഹങ്ങൾ ശെരി വയ്ക്കുകയാണ്.

സിനിമയുടെ സെറ്റിൽ ചേരാൻ ടൊറൻ്റോയിൽ നിന്ന് ദുബായ് വഴി ഹൈദരാബാദിലേക്ക് എത്തുന്ന വിഡിയോയും പ്രിയങ്ക തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ചിത്രത്തിനൊപ്പം രാജമൗലി സംവിധാനം ചെയ്ത RRR-ലെ ഒരു ഗാനവും താരം നൽകിയിരുന്നു. പ്രിയങ്ക ചോപ്ര ചിത്രത്തിൽ ഉണ്ടെന്നുള്ള സ്ഥിതീകരണം ആണ് ഏതെല്ലാം നൽകുന്നതെന്നാണ് എപ്പോൾ വരുന്ന റിപ്പോർട്ടുകൾ.

ചിത്രത്തിൽ പ്രിയങ്ക അഭിനയിക്കുന്ന വേഷത്തെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ആരാധകർ ആവേശത്തിലാണ്. പ്രിയങ്കയുടെ ഇന്ത്യൻ സിനിമയിലേക്കുള്ള തിരിച്ചുവരവണ് ഈ ചിത്രമെന്നതിൽ ആരാധകർ ആവേശത്തിലാണ്. അതോടൊപ്പം മഹേഷ് ബാബുവിനൊപ്പം ആദ്യമായി ആണ് പ്രിയങ്ക ചോപ്ര ജോടിയായി എത്തുന്നത്.

900-1,000 കോടി ബഡ്ജറ്റിൽ ആണ് രാജമൗലി ചിത്രം ഒരുക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ചിത്രമായി ആയിരിക്കും എസ്എസ്എംബി 29 ഒരുങ്ങുക

Related Articles
Next Story