പ്രിയങ്ക ചോപ്രയ്ക്ക് കഴുത്തില്‍ പരിക്കേറ്റു

സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്

സിനിമാ ചിത്രീകരണത്തിനിടെബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്ക്ക് പരിക്ക്. താരത്തിന്റെ കഴുത്തിനാണ് പരിക്കേറ്റത്. പ്രിയങ്ക തന്നെയാണ്ക ഴുത്തിനേറ്റ മുറിവിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് ഈ വിവരം പുറത്തുവിട്ടത്. താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന ദ ബ്ലഫ് എന്ന ഹോളിവുഡ് ചിത്രത്തിലെ സംഘട്ടനരംഗത്തിനിടെയാണ് നടിക്ക് പരിക്കേറ്റത്.

‘എന്റെ ജോലിയിലെ പ്രഫഷനല്‍ അപകടങ്ങള്‍’ എന്ന് കുറിച്ചു കൊണ്ടാണ് ചിത്രം താരത്തിന്റെ സോഷ്യൽ മീഡിയയിൽ സ്റ്റോറി ആയിട്ടാണ് പങ്കുവച്ചത്. ബ്ലഫിന്റെ സെറ്റില്‍ നിന്നുള്ള ലൊക്കേഷന്‍ ചിത്രങ്ങള്‍ നേരത്തെ പ്രിയങ്കാ ചോപ്ര പോസ്റ്റ് ചെയ്തിരുന്നു. ദ ബ്ലഫ് കൂടാതെ ‘ഹെഡ് ഓഫ് സ്റ്റേറ്റ്’ എന്ന ഹോളിവുഡ് ചിത്രവും താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഇദ്രിസ് എല്‍ബ, ജോണ്‍ സിന എന്നിവരാണ് ഹെഡ് ഓഫ് സ്റ്റേറ്റിലെ മറ്റു താരങ്ങള്‍.

Athul
Athul  
Related Articles
Next Story