മഹേഷ് ബാബു - രാജമൗലി ചിത്രത്തിൽ പ്രിയങ്ക ചോപ്ര ജോനാസ് പ്രധാന വേഷത്തിൽ ?

എസ് എസ് രാജമൗലി - മഹേഷ് ബാബു ചിത്രം ഏറെ നാളുകളായി ആരാധകർ കാർത്തിരിക്കുന്ന ചിത്രമാണ്. SSMB 29 എന്ന് താത്കാലിക പേരിട്ടിരിക്കുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ ഗ്ലോബൽ സ്റ്റാർ പ്രിയങ്ക ചോപ്ര എത്തുന്നു എന്നുള്ള വാർത്തകളാണ് എപ്പോൾ ലഭിക്കുന്നത്. എന്നാൽ ഇതിനെ പാട്ടി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഔദ്യോഗിക വെളിപ്പെടുത്തലുകൾ ഒന്നും തന്നെ നൽകിയിട്ടില്ല. എന്നാൽ അഭ്യൂഹങ്ങൾ പരന്നതോടെ ചിത്രത്തിൽ പ്രിയങ്ക ചോപ്രയുടെ കഥാപാത്രത്തിനെ കുറിച്ചും , രാജമൗലിയുടെ സംവിധാനത്തിൽ താരം എത്തുന്നതിനെക്കുറിച്ചും ഒരുപാട് ആരാധകർ ആവേശത്തിലാണ്.

ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും വലിയ പ്രോജക്ടുകളിലൊന്നായി ചിത്രം കണക്കാക്കപ്പെടുന്നു.1000 കോടി രൂപ ബജറ്റിൽ ആണ് ചിത്രം ഒരുക്കുന്നത് .ഈ വർഷമാദ്യം നടന്ന ഒരു ചടങ്ങിൽ, സിനിമയുടെ കഥ വികസിപ്പിച്ചെടുക്കാൻ തങ്ങൾക്കെല്ലാം രണ്ട് വർഷമെടുത്തുവെന്ന് ചിത്രത്തിൻ്റെ തിരക്കഥാകൃത്തും എസ്എസ് രാജമൗലിയുടെ പിതാവും വിജയേന്ദ്ര പ്രസാദ് വെളിപ്പെടുത്തി. ശ്രീ ദുർഗ ആർട്സിന്റെ ബാനറിൽ കെ എൽ നാരായണ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ലോക്കഷനുകൾക്കായി രാജമൗലി കെനിയയിൽ പോയ ചിത്രങ്ങൾ നേരത്തെ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. അടുത്ത വർഷം ജനുവരിയിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

Related Articles
Next Story