നിർമ്മാതാവിന്റെ സ്വന്തം ബെൻസ് മമ്മൂക്കയോടൊപ്പം വല്യേട്ടനിൽ അഭിനയിച്ചപ്പോൾ.
വല്യേട്ടനിലെ അറയ്ക്കൽ മാധവനുണ്ണി എന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ സ്റ്റൈലിഷ് എൻട്രയ്ക്ക് മറ്റു കൂട്ടിയ ഒന്നാണ് ചിത്രത്തിലെ വെള്ള ബെൻസ് കാർ.
മലയാളത്തിലെ എക്കാലത്തെയും മികച്ച ഷാജി കൈലാസ് ചിത്രമാണ് വല്യേട്ടൻ. മമ്മൂട്ടി മലയാളത്തിന്റെ വല്യേട്ടനായി 2000 ഇറങ്ങിയ ചിത്രം ഇപ്പോൾ റീറിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിന്റെ നിർമ്മാതാവ് ബൈജു അമ്പലക്കരയും സംവിധായകൻ ഷാജി കൈലാസും നടത്തിയ അഭിമുഖത്തിൽ ചിത്രത്തിലെ ബെൻസ് കാർ വന്ന കഥ പങ്കുവെച്ചിരിക്കുകയാണ്. വല്യേട്ടനിലെ അറയ്ക്കൽ മാധവനുണ്ണി എന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ സ്റ്റൈലിഷ് എൻട്രയ്ക്ക് മറ്റു കൂട്ടിയ ഒന്നാണ് ചിത്രത്തിലെ വെള്ള ബെൻസ് കാർ. ചിത്രത്തിന്റെ നിർമ്മാതാവായ ബൈജു അമ്പലക്കരയുടെ സ്വന്തം ആണ് ആ ബെൻസ്. സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിനു മുൻപ് ബൈജു വാങ്ങിയ കാർ ആയിരുന്നു അത്. 1999ൽ 34 ലക്ഷം നൽകിയാണ് വാഹനം വാങ്ങിയത്. അന്ന് കൊല്ലം ജില്ലയിൽ ആദ്യമായി പുതിയ മോഡൽ ബെൻസ് വാങ്ങിയ ആളും താനായിരുന്നു എന്ന ബൈജു അമ്പലക്കര പറഞ്ഞു. ചിത്രത്തിന്റെ ചർച്ചകൾക്ക് ആയി നിർമ്മാതാവ് വരുമ്പോൾ പുതിയ ബെൻസിലാണ് എത്തിയത്. അപ്പോൾ തന്നെ സംവിധയകൻ ഷാജി കൈലാസ് കാർ ശ്രെദ്ധിച്ചിരുന്നു. ഷാജി കൈലാസ് ചിത്രങ്ങളിൽ തന്റെ എല്ലാ നായകന്മാർക്കും ഒരു വണ്ടി നൽകാറുണ്ട്. അറയ്ക്കൽ മാധവനുണ്ണിയ്ക്ക് ഏതു വണ്ടി നൽകുമെന്ന് ആലോചിക്കുമ്പോഴാണ് നിർമ്മാതാവിന്റെ പുതിയ ബെൻസ് ഓർമ്മ വന്നത്. ഒരു പഴയ മനയാണ് അറയ്ക്കൽ തറവാടായ കാണിക്കുന്നത്. ആ മനയുടെ മുന്നിൽ ഇത്തരത്തിൽ പുതിയ ബെൻസ് വന്നാൽ ഒരു പ്രേത്യേകത ഉണ്ടാകും എന്ന് കരുതിയതായും ഷാജി കൈലാസ് പറയുന്നു. എന്നാൽ ചിത്രത്തിൽ തന്റെ ബെൻസ് ഉപയോഗിക്കാൻ ആദ്യം നിർമ്മാതാവ് സമ്മതിച്ചിരുന്നില്ല. വണ്ടി ഷൂട്ടിങ്ങിനു വിട്ടു നൽകിയാൽ അപകടങ്ങൾ ഉണ്ടായാലോ എന്ന് ഭയന്നായിരുന്നു ഇത്. എന്നാൽ മമ്മൂട്ടിക്കാണ് നിങ്ങൾ വണ്ടി നൽകുന്നത്, ഒരു കുഴപ്പവും ഉണ്ടാകില്ലായെന്നു ഷാജി കൈലാസ് പറഞ്ഞരുന്നതായും ബൈജു അമ്പലക്കര ഓർക്കുന്നു. അന്നത്തെ കാലത്തു വാടകയ്ക്ക് ഒരു ബെൻസ് കാർ എടുക്കുന്നതും നല്ല ചിലവാണ്. പിന്നെ സമയത്തു കിട്ടാനും വലിയ ബുദ്ധമുട്ടാണ്.അതുകൊണ്ട് ബൈജു സമ്മതിക്കുകയും, ബെൻസ് കാർ സിനിമയിൽ വരുകയുമായിരുന്നു എന്ന സംവിധയകാൻ ഷാജി കൈലാസ് പറയുന്നു. എന്നാൽ ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ പൊള്ളാച്ചിയിൽ ഷൂട്ട് ചെയ്യുമ്പോൾ വണ്ടി അപകടത്തിൽ പെട്ടിരുന്നു. വണ്ടിയുടെ ബംബറും ബൊനെറ്റിനും കേടുപാടുകളും സംഭവിച്ചിരുന്നു. അതിനു ശേഷം അതെ ബെൻസ് കാർ തമിഴ് നാട്ടിൽ നിന്നും വാടകയ്ക്ക് എടുത്ത് നമ്പർ പ്ലേറ്റ് മാറ്റി ചിത്രത്തിൽ ഉപയോഗിക്കുകയായിരുന്നു.
രഞ്ജിത്തിൻ്റെ തിരക്കഥയിൽ ഷാജി കൈലാസ് ഒരുക്കിയ ചിത്രം അമ്പലക്കര ഫിലിംസിന്റെ ബാനറിൽ ബൈജു അമ്പലക്കരയാണ് റീ-റിലീസിന് ഒരുക്കിയത് .ചിത്രം ഇരുപത്തിയഞ്ചു വർഷങ്ങൾക്കു ശേഷം 4K ഡോൾബി അറ്റ്മോസ് സിസ്റ്റത്തിൽ നൂതനശബ്ദ ദൃശ്യവിസ്മയങ്ങളുടെ അകമ്പടിയോടെ ആണ് എത്തിയത്.4k ഡോൾബി അറ്റ്മോസ് സിസ്റ്റത്തിൽ ആദ്യമെത്തുന്ന മമ്മൂട്ടിച്ചിത്രം കൂടിയാണിത്.