ഇന്ദ്രൻസും മധുബാലയും കേന്ദ്ര കഥാപാത്രത്തിലെത്തുന്ന പ്രൊഡക്ഷൻ നമ്പർ 1 ന്റെ ചിത്രീകരണം പൂർത്തിയായി

ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജി നിർമ്മിച്ച പ്രൊഡക്ഷൻ നമ്പർ 1ന്റെ ഷൂട്ടിംഗ് പാക്കപ്പായി. പൂർണ്ണമായും വാരണാസിയിൽ ചിത്രീകരിച്ച ചിത്രത്തിൽ ഇന്ദ്രൻസും മധുബാലയുമാണ് കേന്ദ്ര കഥാപാത്രത്തിലെത്തുന്നത്. ഏറെ ശ്രെദ്ധ നേടിയ ഹ്രസ്വചിത്രം "എന്റെ നാരായണിക്ക്" ശേഷം വർഷാ വാസുദേവ് ആണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. മലയാളത്തിൽ കുറെ വർഷക്കാലത്തെ ഇടവേളക്കു ശേഷമാണ് ശക്തമായ കേന്ദ്ര കഥാപാത്രത്തിൽ മധുബാല അഭിനയിക്കുന്നത്.ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

പ്രൊഡക്ഷൻ നമ്പർ 1 ന്റെ അണിയറപ്രവർത്തകർ ഇവരാണ്. നിർമ്മാണം : അഭിജിത് ബാബുജി- ബാബുജി പ്രൊഡക്ഷൻസ്, കഥ, തിരക്കഥ : വർഷാ വാസുദേവ്, ഛായാഗ്രഹണം : ഫയിസ്‌ സിദ്ധിക്ക്, സംഗീതസംവിധാനം : ഗോവിന്ദ് വസന്ത, എഡിറ്റർ : റെക്ക്സൺ ജോസഫ്, പബ്ലിസിറ്റി ഡിസൈൻസ് : യെല്ലോ ടൂത്ത്, പി ആർ ഓ ആൻഡ് മാർക്കറ്റിങ് കൺസൽട്ടന്റ് : പ്രതീഷ് ശേഖർ.

Related Articles
Next Story