നിന്നെക്കുറിച്ച് ഓർത്ത് അഭിമാനം; ഡോക്ടറായി മീനാക്ഷി ദിലീപ്

മലയാളത്തിൽ ഏറെ ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. ഇപ്പോഴിതാ മീനാക്ഷി ഓഫീഷ്യലി ഡോക്ടറായി മാറിയിരിക്കുകയാണ്. ഇനി മുതൽ വെറും മീനാക്ഷി ദിലീപായിരിക്കില്ല. ഡോക്ടർ മീനാക്ഷി ​ഗോപാലകൃഷ്ണനായിരിക്കും. ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കൽ കോളജിൽ നിന്നുമാണ് മീനാക്ഷി എംബിബിഎസ് ബിരുദം പൂർത്തിയാക്കിയത്. ബിരുദാദാന ചടങ്ങിൽ ദിലീപും കാവ്യ മാധവനും മീനാക്ഷിക്കൊപ്പം പങ്കെടുത്തിരുന്നു. ഒരു സ്വപ്നമാണ് പൂർത്തിയാക്കിയതെന്ന് മകൾക്കൊപ്പമുള്ള ചിത്രം ഇരുവരം പങ്കുവച്ചിരുന്നു.


‘‘ദൈവത്തിനു നന്ദി. ഒരു സ്വപ്നം പൂർത്തിയായിരിക്കുന്നു. എന്റെ മകൾ മീനാക്ഷി ഇനി ഡോക്ടർ. അവളോട് സ്നേഹവും ബഹുമാനവും.’’എന്നാണ് ദിലീപ് മീനാക്ഷിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ട് കുറിച്ചത്. ‌

മീനാക്ഷിയുടെ കഠിനാദ്ധ്വാനത്തിനും ആത്മസമർപ്പണത്തിനുള്ള ഫലമാണ് ഈ നിമിഷം ‘‘അഭിനന്ദനങ്ങൾ ഡോ. മീനാക്ഷി ഗോപാലകൃഷ്ണൻ. നീ അത് പൂർത്തിയാക്കി. നിന്റെ കഠിനാദ്ധ്വാനവും ആത്മസമർപ്പണവും കൊണ്ടാണ് അത് സാധിച്ചത്. ഞങ്ങൾക്ക് അഭിമാനം തോന്നുന്നു.’’ എന്നാണ് കാവ്യ മാധവൻ പങ്കുവെച്ച കുറിപ്പ്.


സോഷ്യൽ മീഡിയയിൽ ഏറെ ഫോളോവേഴ്സ് ഉള്ള മീനാക്ഷിയുടെ ചില നൃത്ത വീഡിയോകൾ വൈറൽ ആയിട്ടുണ്ട്. ബാല്യകാലം മുതൽ നൃത്തം അഭ്യസിക്കുന്നുണ്ട്.

Related Articles
Next Story