സാധാരണയുള്ള ചിത്രങ്ങളേക്കാൾ സമ്മർദ്ദം ഉണ്ടായിരുന്നു പുഷ്പ 2ന് എന്നാലും കരിയറിലെ പ്രധാനപ്പെട്ട ചിത്രം : സാം സി എസ്
പുഷ്പ 2-ന്റെ വിജയത്തിന് മാറ്റ് കൂട്ടുന്നതാണ് ചിത്രത്തിന്റെ സംഗീതം. പുഷ്പ 1 ഭാഗത്തിലെ പോലെ തന്നെ ചിത്രത്തിലെ സംഗീതം ഒരുക്കാൻ എത്തിയത് ദേവി ശ്രീ പ്രസാദ് തന്നെയായിരുന്നു. അതിലൂടെ ദേവി ശ്രീ പ്രസാദ് ദേശീയ അവാർഡും കരസ്ഥമാക്കിയിരുന്നു. എന്നാൽ രണ്ടാം ഭാഗത്തിന്റെ റിലീസ് തീയതി അടുത്തപ്പോൾ ദേവി ശ്രീ പ്രസാദിനെ സംഗീത സംവിധാനത്തിൽ നിന്നും മാറ്റുന്നതായും, നിർമ്മാതാക്കൾ മറ്റു ചിലരെ സമീപിക്കുന്നതായുള്ള അഭ്യൂഹങ്ങൾ എത്തിയിരുന്നു. എന്നാൽ അതിനു പ്രധാന കാരണം പറഞ്ഞ സമയത്തിനുള്ളിൽ DSP -യ്ക്ക് ജോലികൾ പൂർത്തിയാക്കാൻ സാധിക്കാത്തതിനാൽ ആണ്. എന്നാൽ ചിത്രത്തിനെ ഗാനങ്ങൾക്കെല്ലാം സംഗീതം ഒരുക്കിയത് ദേവി ശ്രീ പ്രസാദ് തന്നെയാണ്. പശ്ചാത്തല സംഗീതമൊരുക്കാൻ ആണ് മറ്റു സംവിധയകരെ സമീപിച്ചത്. പിന്നീട് തമിഴ് സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് സംഗീതമൊരുക്കിയ, എപ്പോൾ മലയാളികളുടെ ഇഷ്ടപാത്രമായി മാറിയ സാം സി എസ് പുഷ്പ 2ന്റെ ഭാഗമാകുന്നു എന്ന് ഔദ്യോഗികമായി അറിയിച്ചത് വൈറലായിരുന്നു. എപ്പോൾ തനിക് ലഭിച്ച ഈ വലിയ അവസരത്തിന് പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് സാം സി എസ് .
റിലീസ് ഡേറ്റ് അടുത്തു വന്നപ്പോൾ പ്രൊഡക്‌ഷന്റെ ഭാഗത്തു നിന്ന് നല്ല സമ്മർദമുണ്ടായിരുന്നു. എന്നാൽ ചിത്രത്തിന് 3 മണിക്കൂർ 24 മിനിറ്റ് ദൈർഖ്യം ഉണ്ടായിരുന്നു. ക്വാളിറ്റിയിൽ ഒരു വിട്ടു വീഴ്ചയും ഉണ്ടാകരുതെന്ന് കാരണത്താൽ ആണ് പശ്ചാത്തല സംഗീതമൊരുക്കാൻ മറ്റൊരാളെ കുറഞ്ഞ സമയത്തിൽ നിർമ്മാതാക്കൾ സമീപിച്ചത്. ഈ അടുത്ത താൻ മലയാളത്തിലും തമിഴിലും തെലുങ്കിലും ചെയ്ത ചിത്രങ്ങളെല്ലാം ഹിറ്റ് ആയിരുന്നു. മലയാളത്തിൽ 'പണി,' തമിഴിൽ 'ഡിമോന്റെ കോളനി 2,' തെലുങ്കിൽ 'ക '. അതിനാൽ ആയിരിക്കാൻ തന്നെ പുഷ്പ ടീം തിരഞ്ഞെടുത്തതെന്ന് സാം സി എസ് പറയുന്നു. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം ദേവി ശ്രീ പ്രസാദ് നേരത്തെ ചെയ്തിരുന്നു. അതിനാൽ പശ്ചാത്തല സംഗീതം ഒരുക്കാനായിരിക്കുന്നു താൻ എത്തിയത്
എന്നാൽ സാധാരണയുള്ള ചിത്രങ്ങളേക്കാൾ സമ്മർദ്ദം ഉണ്ടായിരുന്നു പുഷ്പ 2 ന്. കാരണം ചിത്രത്തിന് തമിഴ് , തെലുങ്ക് കന്നഡ, ഹിന്ദി എന്നിങ്ങനെ എല്ലാ പ്രധാനപ്പെട്ട ഭാഷകളിലും ചിത്രം എത്തുന്നുണ്ടായിരുന്നു. ആദ്യ ഭാഗത്തിന്റെ ഹൈപ്പ് കൂടെ നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രേക്ഷകർക്ക് ഒരുപാട് പ്രതീക്ഷകളും ചിത്രത്തിന് ഉണ്ടായിരുന്നു. അതുകൊണ്ട് മികച്ചതാക്കാൻ ശ്രെമിച്ചിരുന്നു. കൂടാതെ, തന്നെ സംബന്ധിച്ച് കരിയറിലെ പ്രധാനപ്പെട്ട ഒരു ചിത്രമാണ് 'പുഷ്പ2' എന്ന് സാം സി എസ് പറയുന്നു.
തമിഴിലെ ഹിറ്റ് ചിത്രങ്ങളായ കൈതി , പുരിയാത പുതിർ , വിക്രം വേദ, മലയാളത്തിൽ ആർ ഡി എക്സ്, കൊണ്ടാൽ, തെക്കു വടക്ക്, പണി എന്നിവയാണ് സാം സി എസിന്റെ ശ്രെദ്ധേയമായ ചിത്രങ്ങൾ.