കേരളക്കര ഭരിക്കാൻ പുഷ്പ 2 ; വിതരണത്തിനെടുത്ത് ഇ ഫോർ എന്റെർറ്റൈന്മെന്റ്സ്

ലിയോയുടെ കേരത്തിലെ ആദ്യദിന കളക്ഷൻ തകർക്കുക ലക്ഷ്യം

അല്ലു അർജുന്റെ പുഷ്പ 2: ദി റൂൾ കേരളത്തിൽ വിതരത്തിനായി എത്തിക്കുന്നത് നിരവധി ഹിറ്റ് ചിത്രങ്ങളുടെ വിതരണ കമ്പനിയായ ഇ ഫോർ എന്റെർറ്റൈന്മെന്റ്സ്. ചിത്രം ഡിസംബർ മാസം 6 നു റിലീസിന് എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ പുതിയ റിപ്പോർട്ടുകൾ പ്രകാരം ചിത്രം ഒരു ദിവസം മുന്നേ റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്. ഡിസംബർ 5നു ചിത്രം തിയേറ്റർ റിലീസിന് എത്തും. ചിത്രം 24 മണിക്കൂർ പ്രദർശനത്തിനാണ് എത്തുന്നതെന്നാണ് ഇ ഫോർ എന്റർടൈൻമെന്റ്സിന്റെ ഉടമ മുകേഷ് ആർ മേത്ത അറിയിച്ചിരിക്കുന്നത്. പത്തുവർഷത്തിലേറെയായി സിനിമ നിർമാണ മേഖലയിലും വിതരമാ മേഖലയിലും നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച കമ്പനിയാണ് ഇ ഫോർ എന്റെർറ്റൈന്മെന്റ്സ്. ലൈഫ് ഓഫ് പൈ, ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്, അക്വമാൻ, അവതാർ, ജുറാസിക് വേൾഡ് എന്നി വമ്പൻ ചിത്രങ്ങൾ വിതരത്തിനെത്തിച്ച കമ്പനിയാണ് ഇ ഫോർ എന്റെർറ്റൈന്മെന്റ്സ് . പ്രധാനമായും രണ്ടു അജണ്ടകളാണ് കമ്പനിക്കുള്ളതെന്നാണ് മുകേഷ് മേത്ത അറിയിച്ചിരിക്കുന്നത്. ലോകേഷ് കനകരാജിന്റെ സവിധാനത്തിൽ പുറത്തിറങ്ങിയ വിജയ് നായകനായ ലിയോയുടെ കേരത്തിലെ ആദ്യദിന കളക്ഷൻ തകർക്കുക അതേപോലെ പുഷ്പ 2വിന്റെ ആദ്യ ഷോ മുതൽ 24 മണിക്കൂർ ഷോ പ്രദർശിപ്പിക്കുക. ഇതുവരെ കനത്ത തരത്തിലുള്ള വളവേൽപ്പ് ആയിരിക്കും പുഷ്പ 2 പ്രദർശനത്തിന് എത്തുമ്പോൾ ലഭിക്കുക എന്നാണ് അറിയാൻ കഴിയുന്നത്.

500 കോടി ബഡ്ജറ്റിലാണ് ബ്രഹ്മാണ്ഡ ചിത്രമായ പുഷ്പ 2 നിർമ്മിക്കുന്നത്. ഇത് അല്ലു അർജുന്റെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ ചിത്രം തന്നെ ആയിരിക്കും. ചിത്രം ഇതിനോടകം തന്നെ 1000 കോടിയുടെ പ്രീ റിലീസ് ബിസിനസ് നേടിയെന്നതു റിപ്പോർട്ടുകൾ. ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിന്റെ സംഗീത സംവിധയകൻ.

2021ൽ സുകുമാർ എഴുതി സംവിധാനം ചെയ്ത തെലുങ്ക് സൂപ്പർ ഹിറ്റ് ചിത്രമാണ് പുഷ്പ :ദി റൈസ് . അല്ലു അർജുൻ നായകനായ ചിത്രം നിർമ്മിച്ചത് മൈത്രി മൂവീസ് ആണ്. ചിത്രത്തിലെ അഭിനയത്തിന് അല്ലു അർജുന് ആ വർഷത്തെ മികച്ച നടനുള്ള ദേശിയ അവാർഡ് ലഭിച്ചിരുന്നു. രശ്‌മിക മന്ദനാ ആണ് ചിത്രത്തിലെ നായികാ. ഫഹദ് ഫാസിൽ ആയിരുന്നു ചിത്രത്തിലെ വില്ലൻ കഥാപാത്രമായ എസ് പി ബാൻവർ സിങ്ങായി എത്തിയത്. ഫഹദിന്റെ ആദ്യ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടെയായിരുന്നു പുഷ്പ. ചിത്രത്തിന്റെ അവസാന 15 മിനിറ്റ് മാത്രമായി എത്തുന്ന ഈ വില്ലൻ കഥാപാത്രത്തിന് വലിയ പ്രേക്ഷക പ്രെശംസ തന്നെയാണ് ലഭിച്ചത്. അതുകൊണ്ട് തന്നെ രണ്ടാം ഭാഗമായ പുഷ്പ 2: ദി റൂളിനു വേണ്ടി ആരധകർ കാത്തിരിക്കുകയാണ്.

Related Articles
Next Story