ടർബോ ജോസിനെ മലത്തി അടിച്ച് പുഷ്പരാജ് : 6.35 കോടി കേരളം ഓപ്പണിങ് നേടി പുഷ്പ 2
6.25 കോടിയായിരുന്നു ടർബോയുടെ കേരളത്തിലെ ആദ്യ ദിന കളക്ഷൻ
കേരളത്തിൽ ഈ വർഷം ഇറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ആദ്യ ദിന കളക്ഷൻ നേടുന്ന ചിത്രം മമ്മൂട്ടി നായകനായ വൈശാഖ് ചിത്രം ടർബോ ആയിരുന്നു. 6.25 കോടിയായിരുന്നു ടർബോയുടെ കേരളത്തിലെ ആദ്യ ദിന കളക്ഷൻ. മമ്മൂട്ടി കമ്പനിയായിരുന്നു ചിത്രം നിർമ്മിച്ചത്. മോഹൻലാൽ ചിത്രം 'മലയ്‌ക്കോട്ടെ വാലിബൻ', വിജയ് ചിത്രം 'ഗോട്ട്' , പൃഥ്വിരാജ് ചിത്രം 'ആടുജീവിതം' ഒക്കെ വന്നെങ്കിലും ടർബോയുടെ ആദ്യ ദിന കളക്ഷനെ തൊടാനായില്ല എന്നത് സത്യമാണ്. 5.85 കോടി മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്റെ ആദ്യ ദിന കളക്ഷൻ, ചിത്രം കളക്ഷനിൽ രണ്ടാം സ്ഥാനത്തു എത്തി .5.83 കോടി പൃഥ്വിരാജ് ചിത്രം ആടുജീവിതംമൂന്നാം സ്ഥാനത്തും, 5.80 കോടി നേടിയ വിജയ് ചിത്രം ഗോട്ട് മൂന്നാം സ്ഥാനത്തും എത്തിയിരുന്നു.പിന്നീട് രജനികാന്തിന്റെ വേട്ടയാൻ ഉൾപ്പെടെ മറ്റു ചിത്രങ്ങൾ എല്ലാം എത്തിയെങ്കിലും ടർബോയുടെ കളക്ഷനെകാൾ നേടാനായില്ല .
എന്നാൽ അല്ലു അർജുൻ നായകനായ തെലുങ്ക് ചിത്രം പുഷ്പ 2 വന്നതോടെ ടർബോയുടെ കളക്ഷൻ റെക്കോർഡ് പഴങ്കഥയായിയിരിക്കുകയാണ്. ഒഫിഷ്യല്‍ കണക്ക് പ്രകാരം 6.35 കോടി രൂപയാണ് ചിത്രം കേരളത്തില്‍ പുഷ്പ ആദ്യ ദിനം നേടിയത്. കൂടാതെ ഒരു തെലുങ്ക് ചിത്രത്തിന് കേരളത്തിൽ കിട്ടുന്ന ഏറ്റവും വലിയ ആദ്യ ദിന കളക്ഷനാണ് ഇത്. കൂടാതെ തെലുങ്ക് ചിത്രമായ ബാഹുബലിയുടെ റെക്കോർഡും പുഷ്പ 2 തകർത്തിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇന്ത്യയിൽ സമീപകാലത്തു വന്ന ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ആദ്യ ദിന കളക്ഷൻ നേടുന്ന ചിത്രവും പുഷ്പ 2 ആണ്.
കേരളത്തിൽ പുഷ്പ 2 നു ആദ്യ ഭാഗത്തിന്റെ അത്ര റിവ്യൂ ലഭിച്ചില്ലെങ്കിൽ കളക്ഷനിൽ മുന്നിൽ തന്നെയാണ്. അല്ലു അർജുൻ, രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായുള്ളത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം സുകുമാർ ആണ് ചെയ്തിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആദ്യ ദിനത്തിൽ തന്നെ ചിത്രത്തിന് വന്ന മോശം അഭിപ്രായങ്ങളൊന്നും പുഷ്പയെ തെല്ലും ബാധിച്ചില്ലായെന്നു ഇതിലൂടെ വ്യക്തമാണ്.