കളക്ഷനിൽ വൻ കുതിപ്പ് ; മൂന്ന് ദിവസത്തിനുള്ളില്‍ ധനുഷിന്റെ രായൻ മികച്ച നേട്ടം
raayan movie collection
വമ്പൻ ഹിറ്റിലേക്ക് കുതിച്ച് ധനുഷ് ചിത്രം രായൻ. ധനുഷ് നായകനായ രായൻ മൂന്ന് ദിവസത്തിനുള്ളില്‍ നിര്‍ണായക നേട്ടമുണ്ടാക്കിയിരിക്കുകയാണ്. രായന്റെ കുതിപ്പില്‍ തമിഴകത്തിനും വൻ പ്രതീക്ഷയുണ്ട്. ഇതിനകം ആഗോളതലത്തില്‍ രായൻ 70 കോടി ക്ലബിലെത്തി എന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍.
ധനുഷിന്റെ സിനിമകളിൽ മികച്ച ഓപ്പണിംഗ് കളക്ഷനാണ് രായന്റേത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അടുത്ത കാലത്ത് തമിഴ് ചിത്രങ്ങങ്ങൾ പ്രതീക്ഷിച്ചത്ര വിജയം നേടാനാകാതെ സാഹചര്യത്തിൽ കളക്ഷനില്‍ രായൻ കുതിക്കുമെന്നാണ് സൂചന. ധനുഷിന്റ അടുത്ത 100 കോടി ചിത്രമായിരിക്കും രായൻ എന്ന പ്രതീക്ഷകളും ശരിയായേക്കും. ഒടുവില്‍ ധനുഷിന്റേതായി വാത്തിയാണ് 100 കോടി ക്ലബിലെത്തിയിരുന്നത് എന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയത്.
ചിത്രത്തിൽ ധനുഷ് രായൻ എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന് ധനുഷ് തന്നെയാണ്. ഛായാഗ്രാഹണം ഓം പ്രകാശാണ് നിര്‍വഹിച്ചിരിക്കുന്നത്. ധനുഷ് നായകനായ രായന്റെ സംഗീത സംവിധാനം എ ആര്‍ റഹ്‍മാനാണ് നിര്‍വഹിച്ചിരിക്കുന്നത്.