നെറ്റ്ഫ്ലിക്സിൽ സീരിസിൽ മുഖ്യ കഥാപാത്രങ്ങളായി രാധിക ആപ്തെയും കീർത്തി സുരേഷും
യാഷ് രാജ് ഫിലിം എന്റെർറ്റൈന്മെന്റ്സ് നിർമ്മിക്കുന്ന നെറ്ഫ്ലിസ് സീരിസിൽ രാധിക ആപ്തെയും കീർത്തി സുരേഷും മുഖ്യ കഥാപാത്രങ്ങളായി എത്തുന്നു. നെറ്ഫ്ലിക്സിന് വേണ്ടി ഒരുക്കുന്ന പീരീഡ് സസ്പെൻസ് ത്രില്ലറായ അക്ക എന്ന് പേരിട്ടിരിക്കുന്ന സീരീസിലൂടെയാണ് ഇരുവരും ഒന്നിച്ചു എത്തുന്നത്. നാഗതനായ ധർമരാജ് ഷെട്ടിയാണ് സീരിസിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. സീരിസിന്റെ സസ്പെൻസ് നിലനിർത്താനായി കൂടുതൽ വിവരങ്ങളൊന്നും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
നെറ്റ്ഫ്ലിക്സിൽ ലോകമെമ്പാടുമുള്ള മികച്ച 10 ഷോകളിൽ ഒന്നായ "ദി റെയിൽവേ മെൻ" എന്ന ആദ്യ പരമ്പരയുടെ വിജയത്തിലാണ് YRF എൻ്റർടൈൻമെൻ്റ് ഇപ്പോൾ. ആർ. മാധവൻ, കേ കേ മേനോൻ, ദിവ്യേന്ദു ശർമ്മ, ബാബിൽ ഖാൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. 1984-ലെ ഭോപ്പാൽ വാതക ദുരന്തത്തിലെ അറിയപ്പെടാത്ത നായകന്മാർക്കുള്ള ആദരാഞ്ജലിയാണ് ഈ സീരീസ്. ശിവ് രാവലിയാണ് 4 എപ്പിസോഡുകളുള്ള സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്. അന്തരിച്ച ബോളിവുഡ് നടൻ ഇർഫാൻ ഖാന്റെ മകൻ ബബീൽ ഖാൻ സീരിസിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
ഒരു ക്രൈം ത്രില്ലറായി കണക്കാക്കപ്പെടുന്ന മൾട്ടി-സീസൺ പരമ്പരയായ "മണ്ഡല കൊലപാതകങ്ങൾ" ആണ് ഈ പ്രൊഡക്ഷൻ അടുത്ത ഇറങ്ങാൻ പോകുന്ന സീരിസ് . വാണി കപൂർ, വൈഭവ് രാജ് ഗുപ്ത, സുർവീൺ ചൗള, ജമീൽ ഖാൻ എന്നിവരാണ് ഈ സീരിസിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് . ഈ സീരിസ് നെറ്ഫ്ലിക്സിൽ ഉടൻ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.