രാജ് ആൻഡ് ഡികെയുടെ സിറ്റഡൽ: ഹണി ബണ്ണി ടീസർ എത്തി

അമേരിക്കൻ സ്പൈ ആക്ഷൻ സീരിസായ സിറ്റാഡലിന്റെ സ്പിൻ ഓഫ് ആയി ആണ് ഈ സീരിസ് ഒരുക്കുന്നത്

ഹിന്ദി സിനിമ രംഗത്തു നിറഞ്ഞു നിൽക്കുന്ന പേരാണ് രാജ് ആൻഡ് ഡികെ എന്നത്. ഫാമിലി മാൻ, ഫർസി , ഗൺസ് ആൻഡ് ഗുലാബ്‌സ് എന്ന സൂപ്പർ ഹിറ്റ് സീരീസുകൾക്ക് ശേഷം രാജ് ആൻഡ് ഡികെ ഒരുക്കുന്ന പുതിയ സീരീസാണ് 'സിറ്റഡൽ: ഹണി ബണ്ണി '.

തെന്നിന്ധ്യൻ സൂപ്പർ നായികയായ സാമന്ത റൂത്ത് പ്രഭുവും വരുൺ ധവാനും ഒന്നിക്കുന്ന സീരിസിൽ സിമ്രാനും കേ കേ മേനോനും മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സീരിസിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.

ഒരു പെൺകുട്ടിയുടെ അമ്മയായ ഹണി എന്ന കഥാപാത്രമായാണ് സാമന്ത സീരിസിൽ എത്തുന്നത് . സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിക്കുന്ന ആൾ കൂടെയാണ് ഹണി .

വരുൺ ധവാൻ അനാഥനായ ഒരു സ്പൈ കൂടിയായ ബണ്ണി എന്ന കഥാപാത്രമായാണ് എത്തുന്നത് . ഒരു ചാര ഏജൻസി ഇരുവരെയും നിയമിക്കുന്നതും , തുടർന്ന് നടക്കുന്ന രസകരമായ ആക്ഷൻ ,കോമഡി എന്റർടൈൻമെന്റ് ആണ് സീരീസ് . ആക്ഷൻ സീക്വൻസുകളിൽ വരുണും സാമന്തയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇരുവരും തമ്മിലുള്ള കോമഡി രംഗങ്ങളും ട്രെയ്ലറിൽ ഒരു ഹൈലൈറ്റ് ആയിരുന്നു .

സ്പൈ ആക്ഷൻ ജേർണറിൽ ഒരുക്കുന്ന സീരിസിന്റെ കഥ തിരക്കഥ സംവിധാനം രാജ് ആൻഡ് ഡികെയും സീത മേനോനും ചേർന്നാണ് നിർവഹിക്കുന്നത്. അമേരിക്കൻ സ്പൈ ആക്ഷൻ സീരിസായ സിറ്റാഡലിന്റെ സ്പിൻ ഓഫ് ആയി ആണ് ഈ സീരിസ് ഒരുക്കുന്നത്. സീരീസ് ആമസോൺ പ്രൈമിലൂടെ നവംബർ 7 നു റിലീസ് ചെയ്യും.

D2R ഫിലിംസ്, ആമസോൺ MGM സ്റ്റുഡിയോസ് എന്നിവയുടെ ബാനറിലാണ് സീരീസ് നിർമ്മിക്കുന്നത്

Related Articles
Next Story