ഓൺലൈനിൽ ലീക്ക് ആയി രാജാ സാബിലെ ആക്ഷൻ രംഗം
2025-ലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മാരുതി സംവിധാനം ചെയ്യുന്ന പ്രഭാസിൻ്റെ 'ദി രാജാ സാബ് '. സിനിമ കാണാൻ ആരാധകർ ആകാംക്ഷയോടെ ഉറ്റുനോക്കുമ്പോൾ, ചിത്രത്തിലെ ഒരു പ്രധാന ആക്ഷൻ രംഗം ഓൺലൈനിൽ ലീക്ക് ആയിരിക്കുകയാണ് . വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
വിഡിയോയിൽ മാളവിക മോഹനൻ ഗുണ്ടകളുമായി നടത്തുന്ന ആക്ഷൻ രംഗങ്ങളാണ് ലീക്കായത് . മാളവിക ഒരു ബോർഡിന് മുകളിൽ നിന്ന് ചാടുന്നതും എതിരാളികളെ ചവിട്ടുന്നതും വീഡിയോയിൽ കാണാം.നേരത്തെ, രാജാ സാബിൻ്റെ സെറ്റിൽ നിന്ന് നിധി അഗർവാളിൻ്റെ ഫോട്ടോ ഓൺലൈനിൽ ലീക്കായിരുന്നു.എന്നാൽ ഇത് ഒരു പരസ്യ ചിത്രീകരണത്തിൽ നിന്നാണെന്ന് നടി തൻ്റെ സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ പിന്നീട വ്യക്തമാക്കി.
പ്രഭാസ് നായകനായ ദി രാജാ സാബിൻ്റെ റിലീസ് ഏപ്രിൽ 10നു എത്തുമെന്നാണ് ആദ്യം അറിയിച്ചത്. എന്നാൽ ഈ തീയതി മാറ്റുകയും പുതിയ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടുമില്ല.
മാരുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു റൊമാൻ്റിക് ഹൊറർ കോമഡിയിൽ പ്രഭാസ് ഇരട്ട വേഷങ്ങളിൽ എത്തിയേക്കും. മാളവിക മോഹനനും നിധി അഗർവാളുമാണ് ചിത്രത്തിലെ നായികമാർ.എസ് താമനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. .
അതേസമയം, കൽക്കി 2898 എഡി എന്ന ചിത്രത്തിലാണ് പ്രഭാസ് അവസാനമായി അഭിനയിച്ചത്. നാഗ് അശ്വിൻ സംവിധാനം ചെയ്ത ചിത്രത്തിൽ കമൽഹാസൻ, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ എന്നിവർ ആയിരുന്നു ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.