'രാജസ്ഥാൻ കാട്ടിൽ 48 മണിക്കൂർ'; മൂന്നാം വിവാഹ വാർഷികം ആഘോഷിച്ച് കത്രീന കൈഫും വിക്കി കൗശലും
ബോളിവുഡ് താര ദമ്പതികളായ കത്രീന കൈഫും വിക്കി കൗശലും തങ്ങളുടെ മൂന്നാം വിവാഹ വാർഷിക ആഘോഷിക്കുകയാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് കത്രീന 'ലോകം നീ, ജീവിതവും നീ 'എന്നാണ് കുറിച്ചത്. ഇരുവരും തങ്ങളുടെ വിവാഹ വാർഷികം ആഘോഷിക്കാനായി രാജസ്ഥാനിൽ എത്തിയിരുന്നു.
മഞ്ഞ വസ്ത്രം ധരിച്ച് കത്രീന ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതായിരുന്നു ആദ്യ ഫോട്ടോ. മറ്റൊരു ചിത്രത്തിൽ വെള്ള ഷർട്ടും കറുത്ത പാൻ്റും ധരിച്ച് നടി കാട്ടിൽ ഓടുന്നത് ചിത്രവും, മൃഗങ്ങളുടെ ചിത്രം , ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും ,സഫാരി യാത്ര നടത്തുന്നതും ആയുള്ള ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. 'കാട്ടിൽ 48 മണിക്കൂർ ' എന്നാണ് ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. സാമന്ത റൂത്ത് പ്രബു, ശോഭിത ധൂലിപാല, ഹുമ ഖുറേഷി, കിയാര അദ്വാനി, ഹൃത്വിക് റോഷൻ, സിദ്ധാർത്ഥ് മൽഹോത്ര, വരുൺ ധവാൻ, ദുൽഖർ സൽമാൻ, കരീന കപൂർഖാൻ, ഫർഹാൻ അക്തർ എന്നിവരും പോസ്റ്റ് ലൈക്ക് ചെയ്യുകയും കമെന്റ് ചെയ്യുകയും ചെയ്തു. വിക്കിയും കത്രീനയും 2021 ഡിസംബർ 9-ന് രാജസ്ഥാനിലെ സിക്‌സ് സെൻസ് ഫോർട്ട് ബർവാരയിൽ വച്ച് വിവാഹിതരായത്. ഈ ഓർമ്മ പുതുക്കാൻ വേണ്ടിയായിരിക്കും താര ദമ്പതികൾ വിവാഹ വാർഷികം ആഘോഷിക്കാൻ രാജസ്ഥാൻ തിരഞ്ഞെടുത്തത്.