സ്ലോ മോഷൻ ഉള്ളതുകൊണ്ടാണ് രജനികാന്ത് സിനിമയിൽ നില നിൽക്കുന്നത് ;വിമർശനവുമായി സംവിധായകൻ രാംഗോപാൽ വർമ.

തമിഴകത്തിന്റെ സ്റ്റൈൽ മന്നൻ രജനികാന്തിനെതിരെ വിമർശനവുമായി സംവിധായകൻ രാംഗോപാൽ വർമ.സ്ലോ മോഷന്‍ രംഗങ്ങള്‍ ഇല്ലാതെ സിനിമയില്‍ രജനികാന്തിന് അതിജീവിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ തനിക്ക് സംശയമുണ്ടെന്ന് പ്രമുഖ ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. ഒരു നടനും താരവും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ട് എന്നും രാം ഗോപാൽ വർമ്മ പറയുന്നു. സ്ലോ മോഷൻ ഉള്ളതുകൊണ്ട് രജനികാന്ത് സിനിമയിൽ നില നിൽക്കുന്നതെന്നും രാം ഗോപാൽ വർമ്മ പറയുന്നു.ഒരു ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് സംവിധായകൻ ഈ കാര്യം തുറന്നു പറഞ്ഞത്.
”ഒരു നടനും ഒരു താരവും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ട്. രജനികാന്ത് ഒരു നല്ല നടനാണോ എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. ‘സത്യ’ സിനിമയില്‍ മനോജ് ബാജ്പയ് ചെയ്ത പോലൊരു കഥാപാത്രം രജനികാന്തിന് ചെയ്യാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല.ഒരു താരം ഒരു സാധാരണ കഥാപാത്രമാവുമ്പോള്‍ അത് നമ്മളെ നിരാശപ്പെടുത്തുന്നു. താരങ്ങള്‍ ദിവ്യപുരുഷന്‍മാരാണ്. അവര്‍ക്ക് സാധാരണക്കാരാവാന്‍ സാധിക്കില്ല” റാം ഗോപാൽ വർമ്മ വ്യക്തമാക്കി.
അമിതാഭ് ബച്ചന്‍ അഭിനയിച്ചവയില്‍ തനിക്ക് ഇഷ്ടമില്ലാത്ത ഒരു രംഗത്തെക്കുറിച്ചും രാം ഗോപാല്‍ വര്‍മ്മ പറഞ്ഞു.
അമിതാഭ് ബച്ചന് വയറുവേദന വരുന്നത് കാണാൻ എനിക്ക് താല്പര്യമില്ല . പ്രേക്ഷകരെപ്പോഴും അവരെ ദിവ്യപുരുഷൻമാരായാണ് കാണുന്നത്. താരങ്ങള്‍ ദിവ്യപുരുഷന്‍മാരാണ്. അവര്‍ക്ക് സാധാരണക്കാരാവാന്‍ അല്ലെങ്കിൽ അത്തരമൊരു കഥാപാത്രം ചെയ്യാൻ സാധിക്കില്ല" എന്നും രാം ഗോപാൽ വർമ്മ പറഞ്ഞു. എന്ത് തന്നെ ആണെങ്കിലും സംവിധായകന്റെ ഈ തുറന്നുപറച്ചിൽ രജനി ആരാധകർക്കിടയിൽ വൻ പ്രതിഷേധം ആണ് ഉണ്ടാക്കിയിരിക്കുന്നത്. രാം ഗോപാൽ വർമയെ ട്രോളിയും പരിഹസിച്ചും നിരവധി പോസ്റ്റുകളാണ് സാമൂഹ്യ മാധ്യങ്ങളിൽ നിറയുന്നത്.
ഇത്തരം വിവാദ പരാമർശങ്ങൾ നടത്തി വാർത്തകളിൽ ഇടയ്ക്കിടെ രാം ഗോപാൽ വർമ്മ ഇടം പിടിക്കാറുണ്ട്. തന്റെ അഭിപ്രായങ്ങളും നിലപാടുകളും മുഖം നോക്കാതെ പറയുന്ന സംവിധായകൻ വിവാദങ്ങളും സൃഷ്ടിക്കാറുണ്ട്. കുറച്ചു നാളുകൾക്ക് മുൻപ് ആന്ധ്രാപ്രദേശ് മുഖ്യ മന്ത്രിയായ എൻ ചന്ദ്രബാബു നായിഡു, ഉപ മുഖ്യ മന്ത്രിയായ പവൻ കല്യാൺ, ഐടി മന്ത്രി മന്ത്രി നാര ലോകേഷ് എന്നിവരുടെ മോർഫ് ചെയ്ത ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ രാം ഗോപാൽ വർമ്മ പങ്കുവെച്ചിരുന്നു.ഈ കേസിൽ സംവിധായകൻ കുറച്ചു ദിവസത്തേയ്ക്ക് ഒളിവിൽ പോകണ്ട സാഹചര്യവും ഉണ്ടായി.
അടുത്തിടെ പൃഥ്വിരാജ്- മോഹൻലാൽ ചിത്രമായ എമ്പുരാനെ പ്രശംസിച്ചും രാംഗോപാൽ വർമ രംഗത്തെത്തിയിരുന്നു. അതുപോലെ ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയേയും അഭിനന്ദിച്ചുള്ള ആർ ജി വിയുടെ പ്രസ്താവനയും ശ്രദ്ധിക്കപ്പെട്ടിരുന്നു