ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രവുമായി രാം ചരൺ

ശങ്കറിന്റെ ബ്രഹ്മാണ്ഡ തെലുങ്ക് ചിത്രം ഗെയിം ചേഞ്ചറിന്റെ പരാജയത്തിന് ശേഷം

ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന RC16 എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് തിരക്കിലാണ് രാം ചരൺ ഇപ്പോൾ. ബോളിവുഡ് താരം ജാൻവി കപൂർ ആണ് ചിത്രത്തിലെ നായിക. സ്പോർട്സ് ഡ്രാമ ജേണറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് എത്തിയിരിക്കുകയാണ്. ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ രത്നവേലു ആണ് പ്രോജക്റ്റിനെക്കുറിച്ചുള്ള ഒരു വലിയ അപ്‌ഡേറ്റ് നൽകിയിരിക്കുന്നത്.

RC 16 ന്റെ ഷൂട്ടിംഗ് ലൊക്കേഷനിലെ പിന്നാമ്പുറ കാഴ്ചകൾ വീഡിയോയിലൂടെ പങ്കുവെച്ചുകൊണ്ടായിരുന്നു അപ്ഡേറ്റ് നൽകിയത്. ഇതോടെ ക്രിക്കറ്റിന്റെ പച്ചത്തത്തിലാണ് ചിത്രം വരുന്നതെന്നു ഈ വീഡിയോയിലൂടെ സ്ഥിതീകരിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. ബുച്ചി ബാബു സന സംവിധാനം ചെയ്ത ചിത്രം 'പേഡി' എന്ന ടൈറ്റിൽ നൽകിയിരുന്നു. ഇതിവൃത്തവുമായി യോജിക്കുന്നതിനാൽ ചിത്രത്തിന് അത്തരമൊരു പേര് തിരഞ്ഞെടുത്തതിൽ നിർമ്മാതാക്കൾ സന്തുഷ്ടരാണെന്ന് റിപ്പോർട്ട്. രണ്ടു ഗ്രാമങ്ങൾ തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിന്റെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

കൂടാതെ, ചിത്രം ഒ ഉത്തരാന്ദ്രയിൽ സജ്ജീകരിച്ചിട്ടുണ്ടെന്നും പേഡി എന്ന തലക്കെട്ട് അതുവഴി ബന്ധം നൽകുന്നുണ്ടെന്നും റിപ്പോർട്ടിൽ അവകാശപ്പെടുന്നു. എന്നിരുന്നാലും, ഇതേ കുറിച്ച് നിർമ്മാതാക്കളുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. എ ആർ റഹ്മാൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

Related Articles
Next Story