ബോൾക്ക്ബസ്റ്റർ ചിത്രം 'കിൽ ' സംവിധായകനൊപ്പം രാം ചരണിന്റെ അടുത്ത ചിത്രം

2024-ൽ നിഖിൽ നാഗേഷ് ഭട്ട് സംവിധാനം ചെയ്ത് നവാഗതനായ ലക്ഷ്യ നായകനായി എത്തിയ ചിത്രമായിരുന്നു 'കിൽ '. കരൺ ജോഹർ നിർമ്മിച്ച ചിത്രം മികച്ച അഭിപ്രായം നേടി വലിയ വിജയമാകുകയും ചെയ്തിരുന്നു.നിരൂപക പ്രശംസ നേടിയ ചിത്രം ഇന്ത്യയിലെ ബോക്സ് ഓഫീസിൽ വലിയ തരംഗമാണ് ഉണ്ടാക്കിയത്. 1995-ൽ സംവിധയകാൻ നേരിട്ട ഒരു ട്രെയിൻ കവർച്ചയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ഈ ചിത്രത്തിൽ ലക്ഷ്യയെ കൂടാതെ രാഘവ് ജുയൽ, ആശിഷ് വിദ്യാർത്ഥി, ഹർഷ് ഛായ, താന്യ മാണിക്തല, അഭിഷേക് ചൗഹാൻ എന്നിവർ അഭിനയിച്ചു.
ഇപ്പോൾ തന്റെ അടുത്ത ചിത്രത്തിൽ തെലുങ്ക് താരം റാം ചരണിനെ നായകനാക്കാൻ നിഖിൽ നാഗേഷ് ഭട്ട് തീരുമാനം എടുത്തു എന്നുള്ള റിപ്പോർട്ടുകൾ ആണ് പുറത്തു വരുന്നത്.
ഒരു പുരാണ ഇതിഹാസ ചിത്രത്തിനായി രാം ചരണുമായി ചർച്ചകളിലാണെന്ന് ഇപ്പോൾ സംവിധായകൻ.
6 മാസത്തിലേറെയായി മധു മണ്ടേന നിർമ്മിക്കുന്ന ഈ വലിയ ബജറ്റ് പുരാണ-ചിത്രത്തിനായി രാം ചരണും നിഖിലും ചർച്ചയിലായിരുന്നു. ഇന്ത്യൻ മിത്തോളജിയിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രങ്ങളിലൊന്നിൻ്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന വലിയ ബജറ്റ് ചിത്രമായിരിക്കും ഇത് . ചിത്രത്തിന്റെ പ്രീ-വിഷ്വലൈസേഷൻ പൂർത്തിയായി. ചിത്രത്തിനെ കുറിച്ചുള്ള ഔദ്യോഗിക വെളിപ്പെടുത്തലുകൾ ഉടൻ എത്തും.
ജാൻവി കപൂറിനൊപ്പം അഭിനയിച്ചുകൊണ്ടിരിക്കുന്ന ബുച്ചി ബാബു ചിത്രത്തിന് ശേഷം രാം ചരണിൻ്റെ അടുത്ത ചിത്രമായിരിക്കും ഇതുവരെ പേരിട്ടിട്ടില്ലാത്ത നിഖിൽ നാഗേഷ് ഭട്ട് സംവിധാനം ചെയുന്ന ഈ ചിത്രം.
നിഖിലിനെ കൂടാതെ, രാം ചരൺ തൻ്റെ ചിത്രത്തിനായി പുഷ്പ 2 സംവിധയകാൻ സുകുമാർ ഉൾപ്പെടെ നിരവധി ചലച്ചിത്ര പ്രവർത്തകരുമായി ചർച്ചകൾ നടത്തിവരികയാണ്. അങ്ങനെയുമെങ്കിൽ രാം ചരണിൻ്റെ അടുത്ത ചിത്രം ബുച്ചി ബാബു, നിഖിൽ നാഗേഷ് ഭട്ട്, സുകുമാർ എന്നിവർക്കൊപ്പമായിരിക്കും .