വെള്ളിത്തിരയിൽ വമ്പൻ തിരിച്ചുവരവിനൊരുങ്ങി രംഭ

തൊണ്ണൂറുകളിൽ ഇന്ത്യൻ സിനിമയിൽ തിളങ്ങി നിന്ന പ്രശസ്ത തെന്നിന്ത്യൻ സൂപ്പർ നായിക രംഭ വെള്ളിത്തിരയിലേക്ക് വമ്പൻ തിരിച്ചു വരവിനൊരുങ്ങുന്നു. ഇടക്കാലത്ത് അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തിരുന്ന രംഭ, അഭിനേത്രി എന്ന നിലയിൽ തന്നെ വെല്ലുവിളിക്കുന്ന ശ്കതമായ കഥാപാത്രങ്ങളുമായാണ് വെള്ളിത്തിരയിൽ തിരിച്ചെത്തുന്നത്.
തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ എന്നിവയുൾപ്പെടെ ഒന്നിലധികം ഭാഷകളിൽ നായികയായി താരം തിളങ്ങിയിട്ടുണ്ട്. രംഭയുടെ കുറ്റമറ്റ കോമിക് ടൈമിംഗ്, ശക്തമായ സ്ക്രീൻ സാന്നിധ്യം, എന്നിവ കൊണ്ട് ആരാധകരെ കയ്യിലെടുത്ത രംഭയുടെ ഡാൻസിനും ആരാധകർ ഏറെയാണ്.
സിനിമ എല്ലായ്പ്പോഴും തന്റെ ആദ്യ പ്രണയമാണ് എന്നും ഒരു നടിയെന്ന നിലയിൽ തന്നെ ശരിക്കും വെല്ലുവിളിക്കുന്ന വേഷങ്ങൾ ചെയ്യാനുള്ള ശരിയായ സമയമാണിതെന്ന് തനിക്ക് തോന്നുന്നുവെന്നുമാണ് തന്റെ തിരിച്ചു വരവിനെക്കുറിച്ച് രംഭ പറയുന്നത്. പുതിയ മാനങ്ങൾ പര്യവേക്ഷണം ചെയ്യാനും പ്രേക്ഷകരുമായി അർത്ഥവത്തായ രീതിയിൽ സംവദിക്കാനും തന്നെ അനുവദിക്കുന്ന, പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള കഥാപാത്രങ്ങൾക്കായി താൻ കാത്തിരിക്കുകയാണ് എന്നും അവർ കൂട്ടിച്ചേർത്തു.
ഒരു അഭിനേതാവെന്ന നിലയിൽ അവരുടെ പ്രകടനത്തിനെ ഉയർത്തി കാട്ടുന്ന മികച്ച കഥാപാത്രങ്ങളിലൂടെയുള്ള രംഭയുടെ തിരിച്ചുവരവിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. രംഭയുടെ ഈ തിരിച്ചുവരവ് അവരുടെ കരിയറിലെ ഒരു പുതിയ അധ്യായമാകുന്നതിനൊപ്പം പുതിയ അധ്യായമായി മാറുമെന്ന് തന്നെയാണ് ആരാധകരുടെയും പ്രതീക്ഷ.