ബ്രഹ്മയുഗത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിനെ പറ്റി പങ്കുവെച്ച് റംസാൻ

കൊറിയോഗ്രാഫറും നടനുമാണ് റംസാൻ മുഹമ്മദ് റൈഫിൾ ക്ലബ്, ഭീഷ്മ പർവ്വംതുടങ്ങിയ സിനിമകളിലെ റംസാന്റെ കഥാപാത്രങ്ങൾ ശ്രെദ്ധേയമായിരുന്നു. എന്നാൽ മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമായ ബ്രഹ്മയുഗത്തിൽ റംസാൻ പ്രവർത്തിച്ച കാര്യം എത്രപേർക്കറിയാം?

ആഷിഖ് അബുവിൻ്റെ റൈഫിൾ ക്ലബ്ബിലെ തൻ്റെ സ്റ്റൈലിഷ് നൃത്ത ചുവടുകൾ കൊണ്ട് റംസാൻ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അമൽ നീരദിന്റെ മമ്മൂട്ടി ചിത്രം ഭീഷ്മ പർവ്വത്തിലും റംസാന്റെ നിർത്തചുവടുകൾ ശ്രെദ്ധേയമായി . ഇപ്പോൾ കുഞ്ചാക്കോ ബോബൻ്റെ ഏറ്റവും പുതിയ ചിത്രമായ ഓഫീസർ ഓൺ ഡ്യൂട്ടിയുടെ ഭാഗമാണ് താരം. കഴിഞ്ഞ വർഷത്തെ ടോപ് ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ബ്രമയുഗത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിനെ പറ്റി തരാം ഇപ്പോൾ പങ്കുവെച്ചിരിക്കുകയാണ്. അടുത്തിടെ നൽകിയ അഭിമുഖത്തിൽ, ബ്രമയുഗത്തിലെ ഏറെ ചർച്ച ചെയ്യപ്പെട്ട യക്ഷി രംഗങ്ങൾ രൂപകൽപ്പന ചെയ്യുന്നതിനെക്കുറിച്ച് റംസാൻ മുഹമ്മദ് സംസാരിച്ചു.

മമ്മൂട്ടി, അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാഹുൽ സദാശിവൻ രചന-സംവിധാനം ചെയ്ത ഹൊറർ മിസ്റ്ററി ചിത്രമാണ് ബ്രഹ്മയുഗം.പൂർണമായും ബ്ലാക്ക് ആൻഡ് വൈറ്റിൽ ഒരുക്കിയ ഒരു പരീക്ഷണ ചിത്രമായിരുന്നിട്ട് കൂടി പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ഒരുപോലെ മികച്ച പ്രതികരണങ്ങളും കൈയ്യടിയും ബ്രഹ്മയുഗം നേടി.സിനിമയുടെ ടെക്നീഷ്യൻ കൊറിയോഗ്രാഫറായിരുന്നു റംസാൻ. അസിസ്റ്റന്റായി ബി​ഗ് ബോസ് സീസൺ ഫോർ താരം ദിൽഷ പ്രസന്നനുമുണ്ടായിരുന്നു.

മണികണ്ഠനും അർജുൻ അശോകനും യക്ഷിയെ കാണുന്നിടത്താണ് ചിത്രം ആരംഭിക്കുന്നത്. ഈ ഭാഗങ്ങൾ ചെയ്യാൻ ആണ് റംസാന് അവസരം ലഭിച്ചത്. "യക്ഷി മരത്തിൽ നിന്ന് ഉയർന്നുവരുന്ന നിമിഷം മുതൽ,സുഹൃത്ത് യക്ഷിക്കൊപ്പം പോകുമ്പോൾ രക്ഷപ്പെടുന്ന അർജുൻ അശോകൻ്റെ കഥാപാത്രം വരെ ഞങ്ങൾ രൂപകൽപ്പന ചെയ്‌തതാണ്."പ്രാരംഭ രംഗങ്ങൾ മാത്രമല്ല, ബ്രമയുഗത്തിൻ്റെ ഇൻ്റർവെൽ ബ്ലോക്കിലും മമ്മൂട്ടിക്കൊപ്പം യക്ഷി ഉണ്ടായിരുന്നു. “മമ്മൂട്ടിയും യക്ഷിയും തമ്മിലുള്ള നിമിഷങ്ങളെല്ലാം കൊറിയോഗ്രാഫ് ചെയ്തത് ഞങ്ങളാണ്. അവസാനത്തെ ചാത്തനും ഞങ്ങൾ തന്നെ ഡിസൈൻ ചെയ്തതാണ്,”- റംസാൻ പറയുന്നു.

അമ്മ ഷോയ്ക്കിടെ മമ്മൂട്ടിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് റംസാൻ മുഹമ്മദ് അഭിമുഖത്തിൽ ഓർത്തെടുത്തു. ബ്രഹ്മയുഗത്തിൽ പ്രവർത്തിച്ചുവെന്ന് മമ്മൂക്കയെ അറിയിച്ചപ്പോൾ അറിയിച്ചപ്പോൾ, “എനിക്കറിയാം” എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. മമ്മൂക്ക തൻ്റെ ശ്രമങ്ങളെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്ത കാര്യത്തിൽ താൻ വളരെ സന്തോഷവാനാണെന്നും റംസാൻ പറഞ്ഞു.

രണ്ടാം തവണയാണ് ഒരു മമ്മൂട്ടി ചിത്രത്തില്റംസാൻ ഭാ​​ഗമാകുന്നത്. നേരത്തെ ഭീഷ്മ പർവം എന്ന മമ്മൂട്ടി സിനിമയിലും റംസാൻ ഭാ​ഗമായിരുന്നു.

Related Articles
Next Story