25 വർഷങ്ങൾക്ക് തെന്നിന്ധ്യയിലേയ്ക്ക് ചിരഞ്ജീവിയുടെ നായികയായി റാണി മുഖർജിയുടെ തിരിച്ചുവരവ് ?

ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ചിരഞ്ജീവിയുടെ പുതിയ ചിത്രത്തിൽ നായികയാകാൻ ബോളിവുഡ് താരം റാണി മുഖർജി. റിപ്പോർട്ടുകൾ പ്രകാരം നിർമ്മാതാക്കൾ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ റാണി മുഖർജിയെ സമീപിച്ചു.
ദസറ സംവിധായകൻ ശ്രീകാന്ത് ഒഡെലയുമായി മെഗാ157 എന്ന താൽക്കാലിക പ്രൊജക്റ്റിലാണ് ഇരുവരും ഒന്നിക്കുന്നത്. മെഗാ 157 പ്രഖ്യാപിച്ച സമയം മുതൽ രാജ്യത്തുടനീളമുള്ള ആരാധകരിൽ നിന്ന് വളരെയധികം ഹൈപ്പാണ് ലഭിക്കുന്നത്. ഏറ്റവും പുതിയ അപ്‌ഡേറ്റിൽ, ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ റാണി മുഖർജിയെ കൊണ്ടുവരാൻ ചിത്രത്തിൻ്റെ നിർമ്മാതാക്കൾ ശ്രമിക്കുന്നു എന്നതാണ് . എന്നാൽ, ഇത് സംബന്ധിച്ച് നിർമ്മാതാക്കളിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
റിപ്പോർട്ടുകൾ ശരിയാണെങ്കിൽ, 25 വർഷങ്ങൾക്ക് ശേഷമാണ് റാണി മുഖർജി ഒരു തെന്നിന്ത്യൻ ചിത്രത്തിന്റെ ഭാഗമാകുന്നത്.കമൽഹാസനൊപ്പം 2000-ൽ പുറത്തിറങ്ങിയ ചിത്രത്തിന് ശേഷം റാണി മുഖർജി അഭിനയിക്കുന്ന രണ്ടാമത്തെ തെന്നിന്ത്യൻ ചിത്രമായിരിക്കും മെഗാ157. ശ്രീകാന്ത് ഒഡേല അവതരിപ്പിക്കാൻ ആഗ്രഹിക്കുന്ന വേഷം ഒരു സുപ്രധാന വേഷമാണെന്നും ആ ഭാഗത്തിന് ഒരു പ്രമുഖ നടി തന്നെ വേണമെന്ന് ആണ് റിപ്പോർട്ട്. ഒരു ഗ്യാങ്സ്റ്റർ ആക്ഷൻ ചിത്രമായിരിക്കും മെഗാ157. കൂടാതെ, സ്റ്റൈലിഷും സ്വഗും ഉള്ള കഥാപാത്രമായിരിക്കും താരത്തിനുള്ളത്. 90-കളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് അഭ്യൂഹമുണ്ട്.
എസ്എൽവി സിനിമാസിൻ്റെ ബാനറിൽ സുധാകർ ചെർക്കുരിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ചിരഞ്ജീവിയ്‌ക്കൊപ്പം പ്രവർത്തിക്കുന്നത് അപൂർവമായ ഒരു നിമിഷമാണെന്ന് ശ്രീകാന്ത് ഒഡേല നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ചിരഞ്ജീവി സിനിമകൾ കണ്ടാണ് താൻ വളർന്നതെന്നും ഇപ്പോൾ നടനെയാണ് താൻ സംവിധാനം ചെയ്യുന്നതെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും ഒഡേല കൂട്ടിച്ചേർത്തു. ചിരഞ്ജീവി ചിത്രം കേട്ട് 48 മണിക്കൂറിനുള്ളിൽ ചിത്രത്തിൻ്റെ തിരക്കഥ പൂർത്തിയാക്കിയെന്നും ശ്രീകാന്ത് ഒഡേല വെളിപ്പെടുത്തി.
'ഭോലാ ശങ്കര്‍' എന്ന ചിത്രമാണ് ചിരഞ്ജീവിയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. തമിഴിൽ വലിയ ഹിറ്റായ അജിത് ചിത്രം വേതാളത്തിന്റെ റീമേക്കാണിത്. മെഹര്‍ രമേഷാണ് ചിത്രം സംവിധാനം ചെയ്തത്. തമന്ന, കീർത്തി സുരേഷ് എന്നിവരായിരുന്നു സിനിമയിലെ നായികമാർ. മഹതി സ്വര സാഗറായിരുന്നു സംഗീതം നിർവഹിച്ചത്.
മല്ലിഡി വസിഷ്ഠയ്‌ക്കൊപ്പം വിശ്വംഭര എന്ന തൻ്റെ വരാനിരിക്കുന്ന ചിത്രത്തിൻ്റെ ജോലിയിലാണ് എപ്പോൾ ചിരഞ്ജീവി . ഒരു ഫാൻ്റസി ആക്ഷൻ ചിത്രമായി വിശേഷിപ്പിക്കപ്പെടുന്ന ചിത്രത്തിൽ തൃഷ കൃഷ്ണൻ, കുനാൽ കപൂർ, ആഷിക രംഗനാഥ് എന്നിവരും നിർണായക വേഷങ്ങളിൽ അഭിനയിക്കുന്നു. യുവി ക്രിയേഷൻസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്, എം എം കീരവാണിയാണ് ചിത്രത്തിൻ്റെ സംഗീതം ഒരുക്കുന്നത്.
കൂടാതെ, ഭഗവന്ത് കേസരി സംവിധായകൻ അനിൽ രവിപുടിയുമായി ചിരഞ്ജീവി ഒരു പ്രോജക്റ്റും ഒപ്പിട്ടതായും വെളിപ്പെടുത്തിയിട്ടുണ്ട്. ചിരഞ്ജീവിയുടെ കോമഡി ടൈമിംഗ് പൂർണ്ണമായി പര്യവേക്ഷണം ചെയ്യുന്ന ഒരു കോമഡി ചിത്രമായാണ് ചിത്രം അറിയപ്പെടുന്നത്.