വിയറ്റ്നാം കോളനിയിലെ റാവുത്തർ ഇനിയില്ല...;തെലുങ്ക് നടൻ വിജയരംഗരാജു അന്തരിച്ചു.

തെലുങ്ക് നടൻ വിജയരംഗരാജു എന്ന രാജ് കുമാർ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ഹൈദരാബാദിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അദ്ദേഹത്തിന് പരിക്കേറ്റതെന്നാണ് റിപ്പോർട്ട്. പിന്നീട് ചികിത്സയ്ക്കായി ചെന്നൈയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിക്കുകയായിരുന്നു. അദ്ദേഹത്തിൻ്റെ അന്ത്യകർമങ്ങൾ ചെന്നൈയിൽ നടക്കും.

സിദ്ധിക്ക്-ലാൽ മോഹൻലാൽ കൂട്ടുകെട്ടിലെ സൂപ്പർഹിറ്റ് ചിത്രമായ വിയറ്റ്നാം കോളനിയിലെ "റാവുത്തർ" എന്ന പ്രധാന വില്ലൻ വേഷം അവതരിപ്പിച്ചുകൊണ്ട് മലയാളത്തിൽ ഏറെ ശ്രദ്ധേയനായി മാറിയ നടനാണ് വിജയരംഗരാജു.സിനിമയിലേക്ക് കടക്കുന്നതിന് മുമ്പ് വിജയരംഗരാജു ചെന്നൈയിൽ നിരവധി നാടക നാടകങ്ങളിൽ അഭിനയിച്ചിരുന്നു. നന്ദമുരി ബാലകൃഷ്ണയുടെ ഭൈരവ ദ്വീപ് എന്ന ചിത്രത്തിലൂടെയാണ് വിജയരംഗരാജ കൂടുതൽ പ്രശസ്തമാകുന്നത് . തെലുങ്ക്, മലയാളം സിനിമകളിൽ നെഗറ്റീവ്, സപ്പോർട്ടിംഗ് റോളുകൾ അവതരിപ്പിച്ച് പ്രശസ്തനായിരുന്നു താരം.രാജ് കുമാർ എന്നായിരുന്നു അദ്ദേഹത്തിൻ്റെ യഥാർത്ഥ പേര് .

സംവിധായകൻ ബാപ്പുവിൻ്റെ സീതാ കല്യാണമാണ് തെലുങ്ക് സിനിമയിലേക്കുള്ള വിജയ രംഗരാജുവിന്റെ അരങ്ങേറ്റ ചിത്രം. പിന്നീട് അശോക ചക്രവർത്തി, സ്റ്റേറ്റ് റൗഡി, വിജയ് തുടങ്ങി നിരവധി ശ്രദ്ധേയമായ ചിത്രങ്ങളുടെ ഭാഗമായി.ഗോപിചന്ദിൻ്റെ യജ്ഞം എന്ന ചിത്രത്തിലെ വിജയ രംഗരാജുവിന്റെ വില്ലൻ കഥാപാത്രം ഏറെ പ്രശംസ അദ്ദേഹത്തിന് നേടിക്കൊടുത്ത വേഷങ്ങളിലൊന്നാണ്. സിനിമയിലെ അഭിനയത്തിന് പുറമെ ഭാരോദ്വഹനത്തിലും ബോഡി ബിൽഡിംഗിലും വിജയ രംഗരാജു അതീവ താല്പര്യമായിരുന്നു .

ദീക്ഷിത, പത്മിനി എന്നീ രണ്ട് പെൺമക്കൾ ആണ് വിജയ രംഗരാജുവിന് ഉള്ളത്.

Related Articles
Next Story