12 വർഷങ്ങൾക്ക് ശേഷം റിലീസ് ; 2025-ലെ തമിഴിലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ആയി മാറി ആ ചിത്രം

മറ്റു പൊങ്കൽ ഉത്സവ ചിത്രങ്ങളെ മറികടന്നായിരുന്നു മദഗജരാജയുടെ വിജയം.

2012 എടുത്ത ഒരു തമിഴ് ചിത്രം 2025ൽ തിയേറ്ററിൽ റിലീസായാൽ വിജയിക്കുമോ ? കുറച്ചു ദിവസങ്ങൾക്ക് മുൻപ് വരെ സോഷ്യൽ മീഡിയയിൽ ഉണ്ടായ ഒരു ചോദ്യമാണ്. 12 വർഷങ്ങൾക്കിപ്പുറം റിലീസ് ചെയ്ത ഒരു തമിഴ് ചിത്രം ആണ് തമിഴ്‌നാട്ടിലെ ഈ വർഷത്തെ ആദ്യ ഹിറ്റ് കൊണ്ടുപോയിരിക്കുന്നത്. പൊങ്കൽ ഉത്സവത്തിൽ റിലീസായ ചിത്രം മികച്ച സ്വാവകാര്യതയാണ് നേടുന്നത്.

2012 സുന്ദർ സി സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് മദഗജരാജ ( എം ജി ആർ ). വിശാൽ നായകനായി എത്തിയ സിനിമയിൽ അഞ്ജലി, വരലക്ഷ്മി ശരത് കുമാർ എന്നിവരാണ് നായികമാർ. കൂടാതെ സന്താനവും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചു. എന്നാൽ ചിത്രം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടതുകൊണ്ട് തിയേറ്ററിൽ റിലീസ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ ചിത്രം 2025-ലെ തമിഴിലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ആയി മാറിയിരിക്കുകയാണ്.

വളരെ കുറഞ്ഞ പബ്ലിസിറ്റി ആണ് ചിത്രത്തിന് ഉണ്ടായിരുന്നത്. എന്നാൽ ചിത്രം റിലീസായതോടെ പ്രേക്ഷക പ്രതികരണം കൊണ്ട് വലിയ തോതിൽ വിജയിക്കുകയായിരുന്നു. വിശാലും സന്താനവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ കോമിക് എൻ്റർടെയ്‌നറിന് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ മികച്ച സ്വീകാര്യതയാണ് നേടുന്നത്. ആദ്യ നാല് ദിവസത്തിലെ ബോക്സ് ഓഫീസ് കളക്ഷൻ കൊണ്ട് മുഴുവൻ ബജറ്റും വീണ്ടെടുക്കാൻ കഴിഞ്ഞു എന്നാണ് നിർമ്മാതാക്കൾ പറയുന്നത്. ജെമിനി ഫിലിം സർക്യൂട്ടും ബെൻസ് മീഡിയ പി ലിമിറ്റഡുമാണ് നിർമ്മാതാക്കൾ. 2013-ലെ പൊങ്കലിൽ ചിത്രം റിലീസ് ചെയ്യാനാണ് ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും അത് സാമ്പത്തിക പ്രതിസന്ധി മൂലം നടന്നില്ല. വർഷങ്ങൾക്ക് മുൻപ് ഇറങ്ങിയ ചിത്രം,ആണെങ്കിലും ആ കാലത്തെ ഹിറ്റ് കോംബോ ആയിരുന്നു സന്താനവും നായകന്മാരും എത്തുന്ന ചിത്രം തെറ്ററിൽ കാണാൻ കഴിഞ്ഞ ആവേശത്തിലാണ് പ്രേക്ഷകർ. കൂടാതെ ട്രോളുകളിൽ എല്ലാം നിറഞ്ഞ ചിത്രത്തിലെ വിശാൽ പാടിയ ഗാനത്തിനും വൻതോതിലുള്ള പ്രതികരണമായിരുന്നു ലഭിക്കുന്നത്. വിജയ് ആന്റണി ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. മറ്റു പൊങ്കൽ ഉത്സവ ചിത്രങ്ങളെ മറികടന്നായിരുന്നു മദഗജരാജയുടെ വിജയം.

ബാല സംവിധാനം ചെയ്ത് അരുൺ വിജയ് നായകനായി എത്തിയ ചിത്രം വനങ്കൻ , ഷൈൻ നിഗം ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രമായ മദ്രാസ്‌കാരൻ എന്നിവയാണ് തമിഴിൽ പൊങ്കൽ റിലീസായി എത്തിയ ചിത്രങ്ങൾ. വാലി മോഹൻദാസ് സംവിധാനം ചെയ്ത് മദ്രാസ്‌കാരനിൽ കലൈയരസൻ, ഐശ്വര്യ ദത്ത് എന്നിവരാണ് മറ്റു പ്രധാന വേഷത്തിൽ അഭിനയിക്കുന്നത്.

Related Articles
Next Story