ആർ ജെ ബാലാജി -സൂര്യ ആക്ഷൻ ചിത്രം ; സൂര്യ 45 ഫസ്റ്റ് ലൂക്ക് പുറത്ത്

നിർമ്മാണം ഡ്രീം വാരിയർ പിക്‌ചേഴ്‌സ് ,സംഗീതം എ ആർ റഹ്മാൻ

ചുറ്റിനും മാണി കെട്ടിയ ആരിവാളിന്റെ നടുവിലൂടെ പായുന്ന വെള്ള കുതിര. നടുക്ക് ചുവന്ന തുണി കെട്ടിയ വേലും. നടിപ്പിൻ നായകൻ സൂര്യയുടെ 45 മത് ചിത്രത്തിന്റെ ഫസ്റ്റ് ലൂക് പോസ്റ്റർ ആണ് ഇത്.

മൂക്കുത്തി അമ്മൻ , വീട്ടിലെ വിശേഷം എന്നി ഫാമിലി കോമഡി ചിത്രങ്ങൾക്ക് ശേഷം ആർ ജെ ബാലാജി എന്ന സംവിധായകന്റെ ഒരു ആക്ഷൻ ചിത്രമായിരിക്കും സൂര്യ 45 എന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ മനസിലാക്കാൻ കഴിയുന്നത്.

അരുവി, തീരൻ അധികാരം ഒൻട്ർ, കൈതി, സുൽത്താൻ, ഒകെ ഒകാ ജീവിതം, രാക്ഷസി തുടങ്ങിയ നിരൂപക പ്രശംസ നേടിയ ബ്ലോക്ക്ബസ്റ്ററുകൾ നിർമിച്ച പ്രശസ്ത പ്രൊഡക്ഷൻ ഹൗസായ ഡ്രീം വാരിയർ പിക്ചേഴ്സ് ആണ് ചിത്രം .

ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ ചിത്രം ഡ്രീം വാരിയർ പിക്ചേഴസിന്റെ ബിഗ് ബഡ്ജറ്റ് ചിത്രമാണ്.ആർജെ ബാലാജി ഇപ്പോൾ സൂര്യ 45 ന്റെ പ്രീ-പ്രൊഡക്ഷൻ തിരക്കിലാണ്. ഒരു വർഷത്തിലേറെയായി ചിത്രത്തിന്റെ തിരക്കഥയുടെ പണിപ്പുരയിലാണ് ആർ ജെ ബാലാജി .ഒരു പക്കാ എന്റെർറ്റൈനെർ ആയ സൂര്യ 45ന്റെ ലൊക്കേഷൻ ഹൻഡിങ്ങിലാണ്.

യാത്രയിലാണ് ഇപ്പോൾ അണിയറ പ്രവർത്തകർ.എ.ആർ.റഹ്മാൻ ആണ് സൂര്യ 45ന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. സില്ലാനൊരു കാതൽ ,അച്യുത എഴുത്ത് , 24 എന്നീ ചിത്രങ്ങളിലും എ ആർ റഹ്മാനും സൂര്യയും മുൻപ് ഒന്നിച്ചിരുന്നു.

സംഗീത ആസ്വാദകരുടെ പ്ലേയ്‌ലിസ്റിൽ ഇപ്പോഴും അടക്കി ഭരിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾ എല്ലം പോലെ surya45 ഗാനങ്ങളും ഹിറ്റ് ആകുമെന്ന് പ്രതീഷിക്കാം.2024 നവംബറിൽ ഷൂട്ടിംഗ് ആരംഭിക്കുകയും 2025ന്റെ രണ്ടാം പകുതിയിൽ റിലീസാകുകയും ചെയ്യുന്ന സൂര്യ 45ൽ ഗംഭീര താരനിരയും അണിനിരക്കുന്നുണ്ട്.

Related Articles
Next Story