സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം 'എസ് ഡി ടി 18'; 'ഇൻട്രൂഡ് ഇൻ ടു ദ വേൾഡ് ഓഫ് ആർക്കാഡി' വീഡിയോ പുറത്ത്

സായ് ദുർഗ തേജിന് ജന്മദിന ആശംസകൾ നേർന്ന് കൊണ്ടാണ് നിർമ്മാതാക്കൾ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിലെ 'ഇൻട്രൂഡ് ഇൻ ടു ദ വേൾഡ് ഓഫ് ആർക്കാഡി' വീഡിയോ പുറത്ത്. 'എസ് ഡി ടി 18' എന്ന് താൽകാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലെ ആവേശകരമായ ഈ വീഡിയോ സായ് ദുർഗ തേജിന് ജന്മദിന ആശംസകൾ നേർന്ന് കൊണ്ടാണ് നിർമ്മാതാക്കൾ പുറത്ത് വിട്ടിരിക്കുന്നത്. പാൻ ഇന്ത്യ സെൻസേഷണൽ ബ്ലോക്ക്ബസ്റ്റർ ഹനുമാൻ നിർമ്മിച്ച പ്രൈംഷോ എന്റർടൈൻമെന്റിലെ കെ നിരഞ്ജൻ റെഡ്ഡിയും ചൈതന്യ റെഡ്ഡിയുമാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ഐശ്വര്യ ലക്ഷ്മിയാണ് ഈ വമ്പൻ പീരിയഡ്-ആക്ഷൻ ഡ്രാമയിലെ നായിക.

വിരൂപാക്ഷ, ബ്രോ എന്നീ തുടർച്ചയായ ഹിറ്റുകൾ നൽകിയ സായ് ദുർഗ തേജിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് 'എസ് ഡി ടി 18'. ദുഷ്ടശക്തികളുടെ പിടിയിലായ ഈ ഭൂമി ഏറെക്കാലമായി രക്ഷകന്റെ വരവിനായി കാത്തിരിക്കുകയാണ്. ആ കാത്തിരിപ്പ് ഇപ്പോൾ അവസാനിച്ചു കഴിഞ്ഞു എന്ന തീമിലാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന 'ഇൻട്രൂഡ് ഇൻ ടു ദ വേൾഡ് ഓഫ് ആർക്കാഡി' അവതരിപ്പിച്ചിരിക്കുന്നത്. അതിശയകരമായ സെറ്റുകൾ, സങ്കീർണ്ണമായ ആയുധങ്ങൾ, അഭിനേതാക്കൾ തങ്ങളുടെ കഥാപാത്രങ്ങളിലേക്ക് നടത്തുന്ന മാറ്റങ്ങൾ തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. നായകൻ വർധിത വീര്യത്തോടെ, തീപിടിച്ച ഭൂമിയിലൂടെ ആത്മവിശ്വാസത്തോടെ മുന്നേറുന്ന ഇതിന്റെ അവസാന ഫ്രെയിമുകൾ ശ്രദ്ധേയമാണ്. വരാനിരിക്കുന്ന കാര്യങ്ങളുടെ ആവേശകരമായ ഒരു പ്രിവ്യൂ ആണ് ഈ വീഡിയോ തരുന്നത്.

സായ് ദുർഗ തേജ് ആദ്യമായാണ് ഇത്തരത്തിലുള്ള ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി ചിത്രം പ്രദർശനത്തിനെത്തും. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വരും. രചന- സംവിധാനം- രോഹിത് കെ പി, നിർമ്മാതാക്കൾ- കെ. നിരഞ്ജൻ റെഡ്ഡി, ചൈതന്യ റെഡ്ഡി, ബാനർ- പ്രൈംഷോ എന്റർടെയ്ൻമെന്റ്, പിആർഒ- ശബരി.

Related Articles
Next Story