സിനിമ മോഹങ്ങൾക്ക് ചിറകു നൽകാൻ "സഞ്ജയ് പടിയൂർ എന്റർടെയ്ൻമെന്റ്സ് ഫിലിം അക്കാദമി"

സഞ്ജയ് പടിയൂർ എന്റർടെയ്ൻമെന്റ്സ് ഫിലിം അക്കാദമിയുടെ വെബ്സൈറ്റ് ലോഞ്ച് നടൻ സുരേഷ് ഗോപി നിർവഹിച്ചു

സിനിമ മോഹങ്ങൾക്ക് ചിറകു നൽകാൻ പുതിയ ഫിലിം അക്കാദമി കൂടി എത്തുന്നു."സഞ്ജയ് പടിയൂർ എന്റർടെയ്ൻമെന്റ്സ് ഫിലിം അക്കാദമി".അക്കാദമിയുടെ വെബ്സൈറ്റ് ലോഞ്ച് നടൻ സുരേഷ് ഗോപി നിർവഹിച്ചു.അത്യാധുനിക സൗകര്യങ്ങളുമായി

കോട്ടയം പുതുപ്പള്ളിയില്‍ ആരംഭിക്കുന്ന SPEFA (Sanjay padiyoor Entertainments Film Academy)യുടെ വെബ്സൈറ്റ് ലോഞ്ച് കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ്ഗോപി തിരുവനന്തപുരം ഓ ബൈ തരാമ ഹോട്ടലിൽ വച്ച് നിര്‍വഹിച്ചു. ചടങ്ങില്‍

ഫൗണ്ടർ,സിഇഒ സഞ്ജയ്‌ പടിയൂർ,ചെയർമാൻ സന്തോഷ്‌ വിശ്വനാഥ്,അക്കാദമി ഡയറക്ടർ അരുൺ ഓമന സദാനന്ദൻ,ഡയറക്ടർ സനൽ വി ദേവൻ,ശ്യാമന്തക് പ്രദീപ്‌ എന്നിവര്‍ സന്നിഹിതരായിരുന്നു. ക്രിയേറ്റീവ് ഡയറക്ടറായ നിതിൻ രഞ്ജി പണിക്കർ,നിഖിൽ എസ് പ്രവീൺ,ഡോൺമാക്സ്,അരുൺവർമ രാഹുല്‍ രാജ്‌,രഞ്ജിൻരാജ്,വൈദി സോമസുന്ദരം എം ആർ രാജാകൃഷ്ണൻ,രംഗനാഥ് രവി,സംവിധായകരായഎം പദ്മകുമാർ, റാം,മനു അശോകൻ,ശ്രീകാന്ത് മുരളി,തുടങ്ങിയ ചലച്ചിത്ര രംഗത്ത് പ്രമുഖരായ വ്യക്തികള്‍ സംവിധാനം, തിരക്കഥ ,അഭിനയം, എഡിറ്റിങ്, ഫോട്ടോഗ്രഫി, സൗണ്ട് ഡിസൈനിങ്, തുടങ്ങി വിവിധ വിഭാഗങ്ങളില്‍ ക്ലാസ് എടുക്കും. കോഴ്സിലേക്കുള്ള അഡ്മിഷനും ഇതോടൊപ്പം ആരംഭിച്ചു.

Related Articles
Next Story