സർദാർ 2 വിൽ ജോയിൻ ചെയ്ത് മാളവിക മോഹനൻ

കാർത്തി നായകനായെത്തിയ സർദാർ 2 വിൻ്റെ പ്രഖ്യാപനം ഏറെ ആവേശത്തോടെയാണ് സിനിമ പ്രേക്ഷകർ സ്വീകരിച്ചത്. സർദാർ 2വിന്റെ ചിത്രീകരണം പുരോഗമിക്കുകയാണിപ്പോൾ. പി എസ് മിത്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ കാർത്തിയുടെ നായികയായെത്തുന്നത് മാളവിക മോഹനൻ ആണ്.

ഇപ്പോഴിതാ മാളവികയെ ടീമിലേക്ക് ക്ഷണിച്ചിരിക്കുകയാണ് നിർമ്മാതാക്കൾ. എസ് ജെ സൂര്യയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 2022 ൽ പുറത്തിറങ്ങി സൂപ്പർ ഹിറ്റ് വിജയം നേടിയ ചിത്രമാണ് സർദാർ.


എസ് ലക്ഷ്മൺ കുമാർ നിർമ്മാതാവും എ വെങ്കിടേഷ് സഹനിർമ്മാതാവുമായ ചിത്രത്തിന് യുവൻ ശങ്കർ രാജയാണ് സംഗീതം പകർന്നത്. തമിഴിലും തെലുങ്കിലും ചിത്രം പുറത്തിറങ്ങിയിരുന്നു.

Related Articles
Next Story